Quantcast

പെപ്പെയുടെ മാസ് അവതാര്‍; കാട്ടാളന്‍ പാക്കപ്പ്

അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    25 Feb 2026 12:14 PM IST

Pepes mass avatar; Kattalan movie wrapped up
X

കൊച്ചി: ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന കാട്ടാളന്റെ ചിത്രീകരണം പൂര്‍ത്തിയായി. വ്യത്യസ്ഥ ലൊക്കേഷനുകളിലായി 140 ദിവസത്തോളമായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. തായ്‌ലാന്റില്‍ ചിത്രീകരണമാരംഭിച്ച ചിത്രം പിന്നിട് ഇടുക്കി, തേനി, പൂനെ, ചെന്നൈ, രാമേശ്വരം, മുംബൈ എന്നിവിടങ്ങളില്‍ ഷൂട്ട് ചെയ്തു.

ആന്റണി വര്‍ഗീസ് പെപ്പെ നായകുന്ന സിനിമയില്‍ ആക്ഷന് വലിയ പ്രാധാന്യമാണുള്ളത്. ഇന്ത്യക്കകത്തും പുറത്തുമുള്ള , മികച്ച സാങ്കേതിക വിദഗ്ദരുടെ ഒരു സംഗമം തന്നെ ചിത്രത്തിലുണ്ട്. ആക്ഷന്‍ കോറിയോഗ്രാഫി ചെയ്യുന്നത് കെംബ കൊച്ചടക്കിയാണ്. സംഗീത സംവിധായകന്‍ അജനീഷ് ലോകനാഥുമാണ്.

അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ മോളിവുഡിനപ്പുറം ബോളിവുഡ്, കോളിവുഡ് എന്നീ ഇന്‍ഡസ്ട്രികളിലെ അഭിനേതാക്കാളും എത്തുന്നുണ്ട്. കബീര്‍ദുഹാന്‍ സിങ്, തുഷാര വിജയന്‍, ജഗദീഷ്, ആന്‍സണ്‍ പോള്‍, റാജ് തിരണ്‍ ദാസ്, ഷോണ്‍ ജോയ്, റാപ്പര്‍ജിനി, ഹനാന്‍ഷാ, തുടങ്ങി വന്‍താരനിര ചിത്രത്തിലുണ്ട്.

ഗാനങ്ങള്‍ - വിനായക് ശശികുമാര്‍. സുഹൈല്‍ കോയ,സംഭാഷണം -ഉണ്ണി. ആര്‍.ഛായാഗ്രഹണം - രണ ദേവ്. എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്. കലാസംവിധാനം സുനില്‍ ദാസ്. മേക്കപ്പ് - റോണക്‌സ് സേവ്യര്‍. കോസ്റ്റ്യും ഡിസൈന്‍ -ധന്യാ ബാലകൃഷ്ണന്‍.സ്റ്റില്‍സ് - അമല്‍ സി. സദര്‍. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ - ഡിപില്‍ദേവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജുമാന ഷെരീഫ്.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- ബിനു മണമ്പൂര്‍ . പ്രവീണ്‍ എടവണ്ണപ്പാറ.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍. ഈ വര്‍ഷം മെയില്‍ ചിത്രം തിയറ്ററുകളിലെത്തും.

Next Story