Quantcast

ഒന്നു കണ്ടാല്‍ മതി; പാതിരാത്രി മമ്മൂട്ടിയുടെ വീടിനു മുന്നില്‍ തടിച്ചു കൂടി ആരാധകര്‍, പിരിച്ചുവിട്ടത് പൊലീസ്

കനത്ത മഴയെ പോലും അവഗണിച്ച് കൊല്ലത്തു നിന്നും വയനാടു നിന്നുമൊക്കെയാണ് ആരാധകരെത്തിയത്

MediaOne Logo

Web Desk

  • Published:

    8 Sept 2021 3:24 PM IST

ഒന്നു കണ്ടാല്‍ മതി; പാതിരാത്രി മമ്മൂട്ടിയുടെ വീടിനു മുന്നില്‍ തടിച്ചു കൂടി ആരാധകര്‍, പിരിച്ചുവിട്ടത് പൊലീസ്
X

മമ്മൂട്ടിയുടെ എഴുപതാം പിറന്നാളായിരുന്നു ഇന്നലെ. സിനിമാലോകവും ആരാധകരും പ്രിയതാരത്തെ ആശംസകള്‍ കൊണ്ടു പൊതിയുകയായിരുന്നു. ഇതിനിടെ മമ്മൂക്കയെ ഒരുനോക്ക് കാണുവാനും ആശംസകൾ അറിയിക്കുവാനും പെൺകുട്ടികൾ അടക്കമുള്ള നിരവധി ആരാധകരാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോട് കൂടി മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിനു മുൻപിൽ തടിച്ചുകൂടിയത്.

കനത്ത മഴയെ പോലും അവഗണിച്ച് കൊല്ലത്തു നിന്നും വയനാടു നിന്നുമൊക്കെയാണ് ആരാധകരെത്തിയത്. പെണ്‍കുട്ടികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കോവിഡ് കാലത്തെ ആള്‍ക്കൂട്ടം കണ്ട് പൊലീസെത്തിയാണ് ഒടുവില്‍ ഇവരെ പിരിച്ചുവിട്ടത്. മമ്മൂട്ടിയുടെ ചിത്രം പ്രിന്‍റ് ചെയ്ത ടീ ഷര്‍ട്ടുകളൊക്കെ ഇട്ടാണ് ചില ആരാധകരെത്തിയത്. മമ്മൂട്ടി ഇവിടെയില്ലെന്നും ചെന്നൈക്ക് പോയെന്നുമുള്ള ആശങ്കകളും ചിലര്‍ പങ്കുവച്ചു.



TAGS :

Next Story