'പൊന്നിന്‍ കട്ടയാണെന്നാലും...' പി ഭാസ്‌കരന്റെ അനശ്വര ഗാനത്തിന്റെ റീമേക്കുമായി അനന്തന്‍കാട്
49 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ കണ്ണപ്പനുണ്ണി എന്ന ചിത്രത്തില്‍ പി. ഭാസ്‌കരന്‍ എഴുതിയ 'പൊന്നിന്‍ കട്ടയാണെന്നാലും...' എന്ന അനശ്വര ഗാനം പുതിയ രൂപത്തിലും പുതിയ ഭാവത്തിലുമാണ് അനന്തന്‍കാടിലൂടെ വീണ്ടും എത്തുന്നത്.

പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ 'ടിയാന്‍' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന, ആര്യ നായകനാകുന്ന മലയാള ചിത്രം 'അനന്തന്‍ കാട്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. 'പൊന്നിന്‍ കട്ടയാണെന്നാലും നെഞ്ചില്‍ കൊണ്ടാല്‍ മറിഞ്ഞു വീഴും, പൊന്നിന്‍ സൂചിയാണെന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു നോവും' എന്ന പഴയകാല ശ്രദ്ധേയ ഗാനത്തിന്റെ റീമേക്കായാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 25നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.
ഇത് 1977ല്‍ പുറത്തിറങ്ങിയ 'കണ്ണപ്പനുണ്ണി' എന്ന മലയാള ചിത്രത്തിലെ പ്രശസ്തമായ ഈ ഗാനത്തിന് പി. ഭാസ്‌കരനാണ് വരികളൊരുക്കിയിട്ടുള്ളത്. കെ. രാഘവനാണ് സംഗീതം നല്‍കിയത്. അന്ന് കെ.ജെ യേശുദാസും പി. ജയചന്ദ്രനും ചേര്‍ന്ന് പാടി അനശ്വരമാക്കിയ ഈ ഗാനം മുരളി ഗോപിയും ദീപക് ബ്ലൂവും ചേര്‍ന്ന് പാടിയാണ് റീമേക്കായി അവതരിപ്പിച്ചിരിക്കുന്നത്. ബി. അജനീഷ് ലോക്നാഥാണ് സംഗീതം.
ഏറെ രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് അടുത്തിടെ പുറത്തുവിട്ട ഗ്ലിംപ്‌സ് വീഡിയോ നല്‍കിയ സൂചന. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഒരു വിദ്യാര്‍ഥിയായിരിക്കെ കണ്ടും കേട്ടും കേട്ടുകേള്‍വിയില്‍ വിരിഞ്ഞതുമായ സംഭവങ്ങളുടെ കോര്‍ത്തിണക്കലാണ് ഈ ചിത്ര'മെന്ന് മുമ്പ് മുരളി ഗോപി വ്യക്തമാക്കിയിട്ടുണ്ട്.
ആര്യ നായകനായെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് ഒരുമിക്കുന്നത്. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തില്‍ എത്തുന്നത്. വന്‍ വിജയമായി മാറിയ 'മാര്‍ക്ക് ആന്റണി'ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാര്‍ നിര്‍മിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്‌നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.
ഇന്ദ്രന്‍സ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലൂടെ ശ്രദ്ധേയനായ സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, റെജീന കാസാന്‍ഡ്ര, ശാന്തി ബാലചന്ദ്രന്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തന്‍ കാടി'ല്‍ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്.
ഛായാഗ്രഹണം: എസ്.യുവ, എഡിറ്റര്‍: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്‌നാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെയിന്‍ പോള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രഞ്ജിത്ത് കോതേരി, ആക്ഷന്‍ ഡയറക്ടര്‍: ആര്‍. ശക്തി ശരവണന്‍, വിഎഫ്എക്‌സ് ഡയറക്ടര്‍: ബിനോയ് സദാശിവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍: അരുണ്‍ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കര്‍, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ് എം ടി, ഫിനാന്‍സ് കണ്‍ട്രോളര്‍: എം എസ് അരുണ്‍, വിഎഫ്എക്‌സ്: ടിഎംഇഎഫ്എക്‌സ്, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, സ്റ്റില്‍സ്: റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്‌നര്‍: ഡ്രീം ബിഗ് ഫിലിംസ്.
Adjust Story Font
16

