Quantcast

പൊന്നിയിൻ സെൽവൻ സെപ്തംബർ 30ന് തിയേറ്ററുകളിലേക്ക്

അഞ്ചു ഭാഷകളിൽ സിനിമ റിലീസ് ചെയ്യും

MediaOne Logo

Web Desk

  • Published:

    15 Sept 2022 5:49 PM IST

പൊന്നിയിൻ സെൽവൻ സെപ്തംബർ 30ന് തിയേറ്ററുകളിലേക്ക്
X

സാഹിത്യകാരൻ കൽക്കിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ. സെപ്തംബർ 30ന് ചിത്രം തിയേറ്ററുകളിലെത്തും.

മണിരത്‌നത്തിന്‍റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി നിരവധി താരങ്ങളുണ്ട്.

പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. എ.ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.

തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ചു ഭാഷകളിൽ സിനിമ റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലനാണ് കേരളത്തിൽ സിനിമ പ്രദർശനത്തിന് എത്തിക്കുക.

TAGS :

Next Story