നൃത്ത സംവിധായകൻ കൂൾ ജയന്ത് അന്തരിച്ചു
തമിഴും മലയാളവുമടക്കം വിവിധ ഭാഷകളിലായി 800ലധികം ചിത്രങ്ങൾക്ക് ചുവടുകളൊരുക്കിയിട്ടുണ്ട്.

പ്രശസ്ത നൃത്ത സംവിധായകൻ കൂൾ ജയന്ത് അന്തരിച്ചു. 52 വയസായിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കേയാണ് അന്ത്യം. ജയരാജ് എന്നാണ് യഥാർഥ പേര്. തമിഴും മലയാളവുമടക്കം വിവിധ ഭാഷകളിലായി 800ലധികം ചിത്രങ്ങൾക്ക് ചുവടുകളൊരുക്കിയിട്ടുണ്ട്.
പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ അസിസ്റ്റന്‍റായിട്ടാണ് കൂള്‍ ജയന്ത് സിനിമയിലെത്തുന്നത്. 1996ൽ പുറത്തിറങ്ങിയ 'കാതൽദേശം' ആണ് ആദ്യ സിനിമ. എ.ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ വമ്പൻ ഹിറ്റായിരുന്നു. 'മുസ്തഫ', 'കല്ലൂരി സാലൈ' തുടങ്ങിയ ഗാനങ്ങളിലൂടെ കൂള്‍ ജയന്തും പ്രശസ്തി നേടി.
'കോഴി രാജ' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും കാൽവെച്ചിരുന്നു. കൂള്‍ ജയന്തിന്‍റെ നിര്യാണത്തില്‍ സിനിമ- സാംസ്കരിക രംഗത്തെ നിരവധി പ്രമുഖരാണ് അനുശോചനമറിയിച്ചത്.
#RIPCoolJeyanth
— Cheran (@directorcheran) November 10, 2021
ஆழ்ந்த இரங்கல்...
ஒரு நல்ல நடன கலைஞன்.. சிறுவயதில் அவர் மரணம் ஏற்புடையதல்ல.. அவரின் பிரிவில் துயரில் வாடும் குடும்பத்தாருக்கு ஆறுதல்கள்... https://t.co/jK8ihOn49i
Adjust Story Font
16

