Quantcast

'നഷ്ടപ്പെട്ടതെല്ലാം പത്തിരട്ടി തിരിച്ചുപിടിക്കാന്‍' പവര്‍ സ്റ്റാര്‍: ഒമര്‍ ലുലു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ബാബു ആന്‍റണി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍

MediaOne Logo

ijas

  • Updated:

    2022-06-02 11:28:41.0

Published:

2 Jun 2022 11:27 AM GMT

നഷ്ടപ്പെട്ടതെല്ലാം പത്തിരട്ടി തിരിച്ചുപിടിക്കാന്‍ പവര്‍ സ്റ്റാര്‍: ഒമര്‍ ലുലു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
X

ബാബു ആന്‍റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷൻ ചിത്രം പവർ സ്റ്റാറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റോയൽ സിനിമാസിന്‍റെ ബാനറിൽ സി.എച്ച് മുഹമ്മദ് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡെന്നീസ് ജോസഫാണ്. സംഗീത സംവിധായകനെന്ന നിലയിൽ ഉള്ള ഒമർ ലുലുവിന്‍റെ ആദ്യ ചിത്രം കൂടിയാകും പവർ സ്റ്റാർ. സിനു സിദ്ധാർത്ഥ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ പുലിമുരുകൻ അടക്കമുള്ള ചിത്രങ്ങളുടെ ഭാഗമായ ജോൺ കുട്ടി ആണ് എഡിറ്റർ. മലയാളം കണ്ട ഏറ്റവും വലിയ ആക്ഷൻ ചിത്രങ്ങളിൽ ഒന്ന് തന്നെയായിരിക്കും പവർസ്റ്റാർ എന്നാണ് ഇറങ്ങിയ പോസ്റ്റർ സൂചിപ്പിക്കുന്നത്.

ബാബു ആന്‍റണി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍. 2020ന്‍റെ ആദ്യ പകുതിയിലാണ് പവര്‍ സ്റ്റാര്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. കോവിഡ് പ്രതിസന്ധി കാരണം ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ഇതിനിടയില്‍ 'നല്ല സമയം' എന്ന ഒമര്‍ ലുലു സിനിമയുടെ ചിത്രീകരണവും പവര്‍ സ്റ്റാര്‍ ചിത്രീകരണം വൈകാന്‍ കാരണമായി. ലഹരിമരുന്നു മാഫിയയ്ക്കെതിരെയുള്ള നായകന്‍റെ പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം. മംഗലാപുരം, കാസർകോട്, കൊച്ചി എന്നിവയാണ് ലൊക്കേഷനുകള്‍. റിയാസ് ഖാന്‍, അബു സലിം, ഷാലു റഹീം, അമീർ നിയാസ് എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പവര്‍ സ്റ്റാറില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.പി.ആർ.ഒ-പ്രതീഷ് ശേഖർ.

TAGS :

Next Story