Quantcast

കടലില്‍ വീണ തെരുവ് നായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍; വീഡിയോ

മോഹന്‍ലാലിന്‍റെ ചെന്നൈയിലെ വീടിന് സമീപമുള്ള കടലില്‍ വച്ചാണ് സംഭവം നടന്നിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-25 06:14:24.0

Published:

25 Sept 2021 11:28 AM IST

കടലില്‍ വീണ തെരുവ് നായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍; വീഡിയോ
X

നല്ലൊരു മനുഷ്യനായിട്ടാണ് പ്രണവ് മോഹന്‍ലാലിനെ ആരാധകര്‍ വിലയിരുത്തുന്നത്. താരപുത്രന്‍റെ പകിട്ടില്‍ മയങ്ങാതെ ലാളിത്യമുള്ള പ്രണവ് യാത്രകളെ ഇഷ്ടപ്പെടുന്ന ആളു കൂടിയാണ്. ഇപ്പോഴിതാ പ്രണവിന്‍റെ സഹായമനസ്കത വെളിവാക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കടലില്‍ അകപ്പെട്ടു പോയ തെരുവ് നായയെ രക്ഷിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൌണ്‍ സമയത്ത് മോഹന്‍ലാലിന്‍റെ ചെന്നൈയിലെ വീടിന് സമീപമുള്ള കടലില്‍ വച്ചാണ് സംഭവം നടന്നിരിക്കുന്നത്. രണ്ടുമിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ നടുക്കടലിൽ നിന്നും നീന്തി വരികയാണ് പ്രണവ് മോഹൻലാൽ.

കരയിലേക്ക് എത്തുമ്പോഴാണ് കയ്യിൽ ഒരു നായ ഉള്ളത് കാണാൻ സാധിക്കുന്നത്. നായയെ സുരക്ഷിതമായി കരയിൽ എത്തിച്ച് മറ്റു നായകൾക്കൊപ്പം പ്രണവ് വിട്ടു. പിന്നീട് ഒന്നും അറിയാത്ത ഭാവത്തിൽ നടന്നുപോകുന്ന പ്രണവിനെയും വീഡിയോയില്‍ കാണാം.

TAGS :

Next Story