Quantcast

വീണ്ടും മലകയറി പ്രണവ്; 'ഹൃദയം' ഹിറ്റായത് വല്ലതും അറിയുന്നുണ്ടോയെന്ന് ആരാധകർ

ഹൃദയത്തിൻറെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ വിനീത് ശ്രീനിവാസനും സഹതാരങ്ങളും അണിയറപ്രവർത്തകരുമൊക്കെ സജീവമാകുമ്പോൾ പ്രണവിൻറെ അസാന്നിദ്ധ്യം പ്രേക്ഷകർ എന്നും ചൂണ്ടിക്കാട്ടാറുണ്ട്.

MediaOne Logo

Web Desk

  • Published:

    21 Feb 2022 1:38 PM GMT

വീണ്ടും മലകയറി പ്രണവ്; ഹൃദയം ഹിറ്റായത് വല്ലതും അറിയുന്നുണ്ടോയെന്ന് ആരാധകർ
X

പ്രണവ് മോഹന്‍ലാലിന്‍റെ യാത്രകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് പതിവാണ്. ഹിമാലയന്‍ യാത്രക്കിടെ പ്രണവ് പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. വീണ്ടും മലകയറാന്‍ പോയി അല്ലേ എന്നാണ് ഫോട്ടോയ്ക്ക് താഴെ ആരാധകരുടെ കമന്‍റ്. പ്രണവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ഹൃദയം വേറെ ലെവലാണെന്നും വല്ലതും അറിയുന്നുണ്ടോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

ഹിമാചല്‍ പ്രദേശിലെ സ്പിതിയില്‍ നിന്നുള്ള ഫോട്ടോയാണ് പ്രണവ് പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില ഫോട്ടോഗ്രാഫുകള്‍ പങ്കുവെക്കുന്നുണ്ടെങ്കിലും സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്യാമോ എന്ന് ആരാധകര്‍ ചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുതിയപോസ്റ്റ് എത്തിയത്. സമൂഹമാധ്യമങ്ങളില്‍ പ്രണവിന്‍റെ പോസ്റ്റുകള്‍ക്ക് വന്‍ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.

ഹൃദയത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ വിനീത് ശ്രീനിവാസനും സഹതാരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ സജീവമാകുമ്പോള്‍ പ്രണവിന്‍റെ അസാന്നിദ്ധ്യം പ്രേക്ഷകര്‍ എന്നും ചൂണ്ടിക്കാട്ടാറുണ്ട്. പ്രണവ് അഭിമുഖങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും തന്‍റെ അഭിമുഖങ്ങള്‍ ഇപ്പോള്‍ പ്രണവിനെക്കുറിച്ച് പറയാന്‍ മാത്രമായി മാറിയെന്നും കഴിഞ്ഞ ദിവസം കല്ല്യാണി പ്രിയദര്‍ശനും പ്രതികരിച്ചിരുന്നു.

റിലീസ് ചെയ്ത് അഞ്ചാം വാരത്തിലേക്ക് കടന്നിട്ടും മികച്ച പ്രതികരണവുമായാണ് ഹൃദയം മുന്നേറുന്നത്. ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒ.ടി.ടി സ്ട്രീമിങ്ങും ആരംഭിച്ചുകഴിഞ്ഞു. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് ഹൃദയം നിര്‍മിച്ചിരിക്കുന്നത്. കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍, അജു വര്‍ഗീസ്, അശ്വത് ലാല്‍, വിജയരാഘവന്‍, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമയുടെ മുഖ്യ ആകര്‍ഷണമായ ഗാനങ്ങള്‍ ഒരുക്കിയത് ഹിഷാം അബ്ദുള്‍ വഹാബാണ്.

TAGS :

Next Story