Quantcast

"മുറിവേറ്റ സിംഹത്തിന്റെ ​ശ്വാസം...": കെ.ജി.എഫ് സംവിധായകന്റെ വാക്സിനേഷൻ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രശാന്ത് നീലിന്‍റെ സന്ദേശത്തേക്കാൾ, മുഖം താഴ്ത്തി, മറച്ചുപിടിച്ചുകൊണ്ട് വാക്സിന്‍ സ്വീകരിക്കുന്ന ചിത്രമാണ് ചർച്ചാ വിഷയമായത്.

MediaOne Logo

Web Desk

  • Published:

    8 Jun 2021 10:06 PM IST

മുറിവേറ്റ സിംഹത്തിന്റെ ​ശ്വാസം...: കെ.ജി.എഫ് സംവിധായകന്റെ വാക്സിനേഷൻ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
X

കോവിഡ് വാക്സിൻ എടുക്കാൻ ആരാധകരെ പ്രേരിപ്പിച്ച് സോഷ്യൽ മീഡിയയിൽ വൈറലായി കെ.ജി.എഫ് സംവിധായകന്‍റെ കുത്തിവെപ്പ് ചിത്രം. രാജ്യത്തെ അങ്ങോളമിങ്ങോളമുള്ള പ്രേക്ഷകരെ കോരിത്തരിപ്പിച്ച ചിത്രം 'കെ.ജി.എഫ്' ഒരുക്കിയ പ്രശാന്ത് നീൽ ആണ് വാക്സിൻ ചിത്രം പങ്കുവെച്ച് ട്രോളൻമാർക്ക് ഇരയായത്. ചിത്രത്തിൽ പഞ്ച് ഡയലോ​ഗുകൾ എഴുതിയ സംവിധായകന് സൂചി പേടിയാണെന്നുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്.



കോവിഡ് വാക്സിൻ സ്വീകരിച്ചതായും, എല്ലാവരും കുടുംബസമേതം വാക്സിൻ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രശാന്ത് നീൽ കുത്തിവെപ്പ് എടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ അദ്ദേഹത്തിന്റെ സന്ദേശത്തേക്കാൾ, മുഖം താഴ്ത്തി, മറച്ചുപിടിച്ചുകൊണ്ട് വാക്സിന്‍ സ്വീകരിക്കുന്ന ചിത്രമാണ് ചർച്ചാ വിഷയമായത്. ചിത്രം ട്വീറ്റ് ചെയ്ത കെ.ജി.എഫ് താരം രവീണ ടണ്ഠൻ, 'ക്യൂട്ട് പിക്' ആണെന്ന കമന്റാണ് നൽകിയത്.

'നീ മുന്നിൽ നിൽക്കുന്നു എന്ന കാര്യം ആയിരം പേർക്ക് ധൈര്യം പകർന്നാൽ ഈ ലോകം നീ കീഴടക്കും...' എന്നുൾപ്പടെയുള്ള കെ.ജി.എഫ് ചിത്രത്തിലെ മാസ് ഡയലോകുകൾ അടിക്കുറിപ്പായി ചേർത്ത് ചിത്രം പങ്കുവെച്ചവരും ഉണ്ട്. അതിനിടെ, 2018 ൽ പുറത്തിറങ്ങി ബോക്സോഫീസ് ഹിറ്റായി മാറിയ കെ.ജി.എഫ് ആദ്യ ചാപ്റ്ററിന് ശേഷം, രണ്ടാം ഭാ​ഗത്തിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ ആവശ്യപ്പെട്ടും വാക്സിൻ ചിത്രത്തിന് താഴെ ആരാധകർ രം​ഗത്തെത്തി.

കന്നഡ ഇൻഡ്സ്ട്രിയിൽ തന്നെ ചരിത്ര വിജയമായി മാറിയ കെ.ജി.എഫ് കേരളത്തിലും വൻ വിജയമായിരുന്നു. കന്നഡക്ക് പുറമെ ഹിന്ദി, തെലു​ഗു, തമിഴ്, മലയാളം ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി ഇറക്കിയിരുന്നു. യാഷ് പ്രധാനകഥാപാത്രമായി വരുന്ന കെ.ജി.എഫിൽ സഞ്ജയ് ദത്ത്, രവീണ ടണ്ഠൻ, പ്രകാശ് രാജ് എന്നിവരും പ്രധാനവേഷം ചെയ്യുന്നുണ്ട്. ഈ വർഷം ജുലൈ പതിനാറിന് കെ.ജെ.എഫ് 2 റിലീസ് ചെയ്യുമെന്നാണ് ഒടുവിലായി വന്ന റിപ്പോർട്ടുകൾ

TAGS :

Next Story