Quantcast

പ്രേമലു ഹോട്സ്റ്റാറിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

ബോക്സോഫീസിൽ 100 കോടിയിലധികം സ്വന്തമാക്കിയ ചിത്രത്തിന് മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും വൻ സ്വാകാര്യതയാണ് ലഭിച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-04-02 12:01:17.0

Published:

2 April 2024 5:29 PM IST

Premalu OTT release
X

ഗിരീഷ് എ.ഡി സംവിധാനെ ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. വിഷുവിന് ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും റിലീസ് തീയതി ഒദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. ഏപ്രിൽ 12-ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.

ബോക്സോഫീസിൽ 100 കോടിയിലധികം സ്വന്തമാക്കി മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് പ്രേമലു. യുവതാരങ്ങളായ നസ്‍ലനും മമിത ബെെജുവുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായെത്തിയത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

സംവിധായകൻ എസ്.എസ് രാജമൗലിയുടെ മകൻ എസ്.എസ് കാർത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിങ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നത്. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് തിയേറ്ററിക്കൽ റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നുണ്ട്.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

TAGS :

Next Story