Quantcast

പൃഥ്വിരാജിന് ഷൂട്ടിങിനിടെ അപകടം; കാലിന് പരിക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-06-25 16:24:05.0

Published:

25 Jun 2023 9:50 PM IST

Prithviraj Sukumaran, Vilayath Budha, GR Indugopan, Kochi, പൃഥ്വിരാജ്, വിലായത്ത് ബുദ്ധ, ജി.ആര്‍ ഇന്ദുഗോപന്‍, കൊച്ചി
X

കൊച്ചി: നടൻ പൃഥ്വിരാജിന് ഷൂട്ടിങിനിടെ അപകടം. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. കാലിന് പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. മറയൂരില്‍ വെച്ചായിരുന്നു വിലായത്ത് ബുദ്ധയുടെ ചിത്രീകരണം നടന്നിരുന്നത്.

എമ്പുരാന് മുമ്പ് പൃഥ്വിരാജിന്‍റേതായി സ്ക്രീനിലെത്തുന്ന മാസ് ആക്ഷൻ കഥാപാത്രമാണ് വിലായത്ത് ബുദ്ധ. മറയൂരിലെ ചന്ദനക്കാടുകളിൽ വിഹരിക്കുന്ന ഡബിൾ മോഹനൻ എന്ന ചന്ദനക്കടത്തുകാരനായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. ഹൈറേഞ്ചിലും കാട്ടിലുമായി നടക്കുന്ന ആക്ഷൻ സീക്വൻസുകൾ സിനിമയുടെ ഹൈലൈറ്റാണ്.

ഏറ്റവും മൂല്യമുള്ള ചന്ദനമരത്തിനായി ​ഗുരുവും ശിഷ്യനുമിടയിലുണ്ടാകുന്ന ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രം. ഇതേ പേരിലുള്ള ജി.ആർ ഇന്ദു​ഗോപന്‍റെ കൃതിയാണ് സിനിമയാകുന്നത്. അനുമോഹൻ, ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ എന്നിവർക്കൊപ്പം ടി.ജെ. അരുണാചലം എന്ന ഇതരഭാഷാ താരവും ചിത്രത്തിൽ പ്രധാന വേഷമണിയുന്നുണ്ട്. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്.

TAGS :

Next Story