Quantcast

'കടുവ'യുടെ ഗർജനം ഇനി ഒടിടിയിൽ; തിയറ്റർ വിജയത്തിന് നന്ദി പറഞ്ഞ് പൃഥ്വിരാജ്

ഷാജി കൈലാസിന്റെ തന്നെ സംവിധാനത്തിൽ ഒരുങ്ങുന്ന 'കാപ്പ' ആണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിക്കുന്ന ചിത്രം

MediaOne Logo

Web Desk

  • Updated:

    2022-08-03 15:15:50.0

Published:

3 Aug 2022 3:05 PM GMT

കടുവയുടെ ഗർജനം ഇനി ഒടിടിയിൽ; തിയറ്റർ വിജയത്തിന് നന്ദി പറഞ്ഞ് പൃഥ്വിരാജ്
X

തിയറ്റർ നിറച്ച് 50 കോടി ക്ലബ്ബിൽ ഇടം നേടിയ പൃഥ്വിരാജ് ചിത്രം 'കടുവ' ആമസോൺ പ്രൈം വീഡിയോയിൽ ഓഗസ്‌ററ് 4 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നുവെന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തിയറ്റർ വിജയത്തിൽ നന്ദി പറഞ്ഞ് പൃഥ്വിരാജ്.

'കടുവ' നാളെ മുതൽ ഒടിടിയിൽ കാണാം. തിയറ്ററുകളിൽ വിജയമാക്കിയതിന് നന്ദി എന്നാണ് പൃഥ്വി കടുവയുടെ ട്രയിലറിനൊപ്പം കുറിച്ചത്.

പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കടുവ ആദ്യ ദിവസം മുതൽ മികച്ച പ്രതികരണം നേടിയിരുന്നു ആദ്യ നാല് ദിവസങ്ങൾ പിന്നിടെ തന്നെ 25 കോടിയിലധികം കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. പൃഥ്വിരാജിന്റെ മാസ് ആക്ഷനും, ഷാജി കൈലാസ് എന്ന സംവിധായകന്റെ ഗംഭീര തിരിച്ചുവരവും പ്രേക്ഷകർ ആവേശത്തിലാണ് സ്വീകരിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസും ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം.

ഷാജി കൈലാസിന്റെ തന്നെ സംവിധാനത്തിൽ ഒരുങ്ങുന്ന 'കാപ്പ' ആണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിക്കുന്ന ചിത്രം. അപർണ്ണ ബാലമുരളി ആണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'കൊട്ട മധു' എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്.

TAGS :

Next Story