Quantcast

'എന്റെ പൊന്നു ചേട്ടാ...'; വസ്ത്രത്തിന്റെ നിറത്തെ ചോദ്യം ചെയ്ത യൂട്യൂബർക്ക് ചുട്ട മറുപടിയുമായി പ്രിയാ വാര്യർ

താരം ബ്രാൻഡ് അംബാസിഡറായ ഉൽപ്പന്നത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം

MediaOne Logo

അഭിരാമി ഒതയോത്ത്

  • Updated:

    2026-08-06 17:28:09

Published:

6 Aug 2026 10:55 PM IST

എന്റെ പൊന്നു ചേട്ടാ...; വസ്ത്രത്തിന്റെ നിറത്തെ ചോദ്യം ചെയ്ത യൂട്യൂബർക്ക് ചുട്ട മറുപടിയുമായി പ്രിയാ വാര്യർ
X

ധരിച്ച വസ്ത്രത്തിന്റെ നിറത്തെ ചോദ്യം ചെയ്ത യൂട്യൂബർക്ക് ചുട്ട മറുപടി നൽകി നടി പ്രിയാ വാര്യർ. താരം തന്നെ ബ്രാൻഡ് അംബാസിഡറായ ഉൽപന്നത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. ബ്രാന്റിന്റെ ഔദ്യോ​ഗിക നിറമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് താരം പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. വേദിയിലിരുന്ന താരത്തോട് ഈ നിറം തെരഞ്ഞെടുത്തതിന്റെ കാരണമെന്തെന്നും കേരളത്തിൽ ഓറഞ്ച് അലേർട്ടായതിനാലാണോ എന്നുമായിരുന്നു ഒരു യൂട്യൂബറുടെ ചോദ്യം.

ചോദ്യം കേട്ടയുടൻ ഇതെന്താ ഇങ്ങനെയൊരു ചോദ്യമെന്ന് ആലോചിച്ച് താരം ആദ്യം അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. പിന്നീട് 'എന്റെ പൊന്നു ചേട്ടാ' എന്നു വിളിച്ചുകൊണ്ടാണ് പ്രിയ മറുപടി കൊടുക്കുന്നത്. തുടർന്ന് വർഷങ്ങളായി ബ്രാന്റിന്റെ നിറം കാവി നിറമാണെന്നും അതിനോട് സ്യൂട്ട് ആവാൻ വേണ്ടിയാണ് ഈ നിറം തിരഞ്ഞെടുത്തതെന്നുമായിരുന്നു താരത്തിന്റെ ബോൾഡായ മറുപടി.

യൂട്യൂബറുടെ ചോദ്യവും അതിനുള്ള താരത്തിന്റെ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യൂട്യൂബറുടെ ചോദ്യം അനാവശ്യമായിപ്പോഴെന്നും എന്നാൽ സാഹചര്യത്തെ പക്വതയോടെ നേരിട്ടെന്നുമൊക്കെ നിരവധി കമന്റുകളാണ് താരത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്.

TAGS :

Next Story