'അപവാദങ്ങൾ പടച്ചുവിടുന്നത് നിർത്തൂ'; പ്രിയങ്ക ചോപ്രയുടെ പേരുമാറ്റത്തിൽ അമ്മ മധു ചോപ്ര

ഭർത്താവായ നിക്ക് ജൊനാസിൻറെ കുടുംബപ്പേര് നീക്കിയതോടെ പ്രിയങ്കയും നിക്കും വിവാഹമോചനത്തിലേക്കാണെന്ന അഭ്യൂഹങ്ങളായിരുന്നു പ്രചരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-11-23 09:13:39.0

Published:

23 Nov 2021 9:13 AM GMT

അപവാദങ്ങൾ പടച്ചുവിടുന്നത് നിർത്തൂ; പ്രിയങ്ക ചോപ്രയുടെ പേരുമാറ്റത്തിൽ അമ്മ മധു ചോപ്ര
X

നടി പ്രിയങ്ക ചോപ്ര സമൂഹമാധ്യമങ്ങളില്‍ പേരുമാറ്റിയതിന് പിന്നാലെ ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി അമ്മ മധു ചോപ്ര. പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഇത്തരത്തില്‍ അപവാദങ്ങള്‍ പടച്ചുവിടുന്നത് നിര്‍ത്തണമെന്നുമാണ് മധു ചോപ്ര ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം. ഭര്‍ത്താവായ നിക്ക് ജൊനാസിന്‍റെ കുടുംബപ്പേര് മാറ്റിയതോടെ പ്രിയങ്കയും നിക്കും വിവാഹമോചനത്തിലേക്കാണെന്ന അഭ്യൂഹങ്ങളായിരുന്നു പ്രചരിച്ചത്.

തന്റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ബയോ ആയി നല്‍കിയിരുന്ന പേരാണ് പ്രിയങ്ക മാറ്റിയത്. ഭര്‍ത്താവ് നിക് ജൊനാസിന്റെ കുടുംബപ്പേരും കൂടെ ചേര്‍ത്ത് 'പ്രിയങ്ക ചോപ്ര ജൊനാസ്' എന്നായിരുന്നു താരത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെ പേര്. ഇതില്‍ നിന്ന് 'ചോപ്ര ജൊനാസ്' എന്നതാണ് നീക്കിയത്. ദമ്പതികള്‍ വേര്‍പിരിയാന്‍ പോകുന്നതിന്‍റെ മുന്നോടിയായാണ് പേരുമാറ്റമെന്ന രീതിയിലായിരുന്നു പിന്നീട് വാര്‍ത്തകള്‍ വന്നത്.

പുറത്തിറങ്ങാനിരിക്കുന്ന സിനിമകളില്‍ പ്രിയങ്ക എന്ന ആദ്യ പേര് മാത്രം ഉപയോഗിക്കണം എന്നതിനാലാണ് പേര് മാറ്റമെന്ന് താരത്തിന്‍റെ സുഹൃത്തിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൊനാസ് എന്നത് മാത്രമല്ല, ചോപ്ര എന്ന സ്വന്തം കുടുംബപ്പേരും പ്രിയങ്ക മാറ്റിയിട്ടുണ്ടെന്നും സുഹൃത്ത് ചൂണ്ടിക്കാട്ടി. എന്നാല്‍ പേരുമാറ്റത്തിന്‍റെ യഥാര്‍ത്ഥ കാരണം തിരയുകയാണ് ആരാധകര്‍ ഇപ്പോഴും.

Priyanka Chopra dropping Jonas from her name leads to separation rumours, mother Madhu Chopra reacts

TAGS :

Next Story