'വിരുന്ന് സിനിമയുടെ പേരില്‍ അഭിനേതാവിന് മോശം ഫോണ്‍ കോള്‍'; വഞ്ചിതരാകരുതെന്ന് നിര്‍മാതാവ് എന്‍.എം ബാദുഷ

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്നിന്‍റെ സഹ നിര്‍മാതാവ് കൂടിയാണ് ബാദുഷ

MediaOne Logo

Web Desk

  • Updated:

    2021-07-22 13:43:16.0

Published:

22 July 2021 1:35 PM GMT

വിരുന്ന് സിനിമയുടെ പേരില്‍ അഭിനേതാവിന് മോശം ഫോണ്‍ കോള്‍; വഞ്ചിതരാകരുതെന്ന് നിര്‍മാതാവ് എന്‍.എം ബാദുഷ
X

തമിഴ് ആക്ഷന്‍ സ്റ്റാര്‍ അര്‍ജുന്‍ നായകനായി കേരളത്തില്‍ ചിത്രീകരണം തുടരുന്ന വിരുന്ന് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകനെന്ന വ്യാജേനെ അഭിനേതാവിന് മോശം ഫോണ്‍ കോള്‍ വന്നതായി പരാതി. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് പരാതിയുമായി രംഗത്തുവന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്നിന്‍റെ സഹ നിര്‍മാതാവ് കൂടിയാണ് ബാദുഷ.

തിരുവനന്തപുരത്തുള്ള ഒരു ചലച്ചിത്ര താരത്തെ തന്‍റെ വിരുന്ന് സിനിമയുടെ ലൊക്കേഷനിൽ നിന്നും വ്യാജേന ഒരാൾ വിളിക്കുകയും, ചിത്രത്തിന്‍റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്‍റെ പേരിൽ സംസാരിക്കുകയും വളരെ മോശമായ രീതിയിൽ അവതരിപ്പിച്ചുവെന്നതാണ് ബാദുഷയുടെ പരാതി. ഇത്തരത്തിലുള്ള വ്യാജ അറിയിപ്പുകളോ ഫോണോ വന്നാൽ തന്‍റെയോ, സംവിധായകന്‍റെയോ അറിവോടെയല്ലെന്നും, ഇതിൽ പങ്കിലെന്നും വഞ്ചിതരാകരുതെന്നും ബാദുഷ അറിയിച്ചു. ഫോണ്‍ വിളിച്ച ആളെ അറിയാമെങ്കില്‍ നേരിട്ടോ വാട്ട്സ്ആപ്പിലൂടെയോ അറിയിക്കാനും ബാദുഷ അഭ്യര്‍ത്ഥിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബാദുഷ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചത്.

എന്‍.എം ബാദുഷയുടെ ഫേസ്ബുക്ക് കുറിപ്പ്:

സുഹൃത്തുക്കളേ,

കേരളത്തിൽ സിനിമ ഷൂട്ടിങ് അനുമതി വന്നതിന്‍റെ അടിസ്ഥാനത്തിൽ പീരുമേടിൽ എന്‍റെ നിർമാണത്തിലുള്ള പുതിയ ചിത്രം വിരുന്നിന്‍റെ ചിത്രീകരണം തുടങ്ങിയിരുന്നു. കണ്ണൻ താമരക്കുളത്തിന്‍റെ സംവിധാനത്തിൽ തമിഴിലെ ആക്ഷൻ കിംങ് അർജ്ജുൻ നായകനായ ചിത്രം നെയ്യാർ ഫിലിംസിന്‍റെ ബാനറിൽ ഞാനും പ്രിയ സുഹൃത്ത് അഡ്വ.ഗിരീഷ് നെയ്യാറും ചേർന്നാണ് നിർമിക്കുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ തിരുവനന്തപുരത്തുള്ള ഒരു ചലച്ചിത്ര താരത്തെ എന്‍റെ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള വ്യാജേന ഒരാൾ വിളിക്കുകയും, ചിത്രത്തിന്‍റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്‍റെ പേരിൽ സംസാരിക്കുകയും വളരെ മോശമായ രീതിയിൽ അവരോട് അവതരിപ്പിക്കുകയുമാണ് ഉണ്ടായത്. തുടർന്ന് സംശയം തോന്നിയ താരം ഉടനെ എന്നെ ബന്ധപ്പെടുകയും വിളിച്ച കാര്യങ്ങൾ പറയുകയും ചെയ്തു. 8943077282 എന്ന നമ്പറിൽ നിന്നാണ് ഇയാൾ വിളിച്ചിരിക്കുന്നത്.ഈ വ്യാജ നമ്പറിൽ True Caller കാണിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മങ്കര എന്ന രീതിയിലാണ്. സിനിമ മേഖലയിൽ അങ്ങനെ ഒരാൾ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിൽ ഉള്ളതായി എനിക്ക് അറിവില്ല. മാത്രവുമല്ല നിലവിൽ ഈ നമ്പർ സ്വിച്ച്ഓഫുമാണ്. ആയതു കൊണ്ട് ഈ വ്യാജനെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്.

സത്യത്തിൽ അങ്ങനെ ഒരു നമ്പറിലുള്ള ആളോ മറ്റ് തരത്തിലുള്ള കാര്യങ്ങളോ എന്‍റെ സെറ്റിൽ ഇല്ല. ഇത്തരത്തിലുള്ള വ്യാജ അറിയിപ്പുകളോ മറ്റ് ഫോണോ വന്നാൽ എന്‍റെയോ, സംവിധായകന്‍റെയോ അറിവോടെയല്ലെന്നും, ഇതിൽ ഞങ്ങൾക്ക് പങ്കിലെന്നും അറിയിക്കുന്നു. മേൽ കാണിച്ചിരിക്കുന്ന നമ്പർ ആർക്കെങ്കിലും അറിയുമെങ്കിൽ തീർച്ചയായും എന്നെ നേരിട്ടോ വാട്സപ്പിലൂടെയോ അറിയിക്കുക.

എന്ന്

സ്വന്തം,

ബാദുഷ

TAGS :

Next Story