Quantcast

'പത്താന്‍ നിരോധിക്കണം': ഷാരൂഖിന്‍റെയും ദീപികയുടെയും കോലം കത്തിച്ച് പ്രതിഷേധം

ഗാനരംഗത്തിലെ ദീപിക പദുകോണിന്‍റെ വസ്ത്രധാരണത്തെ ചൊല്ലിയാണ് പ്രതിഷേധം.

MediaOne Logo

Web Desk

  • Updated:

    2022-12-15 04:01:30.0

Published:

15 Dec 2022 3:04 AM GMT

പത്താന്‍ നിരോധിക്കണം: ഷാരൂഖിന്‍റെയും ദീപികയുടെയും കോലം കത്തിച്ച് പ്രതിഷേധം
X

ഇന്‍ഡോര്‍: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍റെയും ദീപിക പദുകോണിന്‍റെയും കോലംകത്തിച്ച് പ്രതിഷേധം. പത്താന്‍ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വീര്‍ ശിവാജി ഗ്രൂപ്പ് എന്ന സംഘടനയാണ് പ്രതിഷേധിച്ചത്. സിനിമയിലെ ഗാനരംഗത്തിലെ ദീപിക പദുകോണിന്‍റെ വസ്ത്രധാരണത്തെ ചൊല്ലിയാണ് പ്രതിഷേധം.

'ബെഷറം രംഗ്' എന്ന് തുടങ്ങുന്ന ഗാനരംഗത്തിന്‍റെ ഉള്ളടക്കത്തിൽ ഹിന്ദു സമൂഹം അസ്വസ്ഥരാണെന്നാണ് സംഘടനയുടെ പരാതി. ഗാനരംഗത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ ചൊല്ലിയാണ് ആരോപണം. അടുത്ത വർഷം ജനുവരിയിൽ പ്രദർശനത്തിനെത്തുന്ന ചിത്രം നിരോധിക്കണമെന്ന് ശിവാജി ഗ്രൂപ്പ് ആവശ്യപ്പെട്ടു..

മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും പത്താനിലെ ദീപികയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചു. പാട്ടിലെ ചില രംഗങ്ങൾ തിരുത്തണം. ഇല്ലെങ്കില്‍ മധ്യപ്രദേശിൽ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണോ എന്ന കാര്യം സര്‍ക്കാരിന് ആലോചിക്കേണ്ടിവരുമെന്നും നരോത്തം മിശ്ര പറഞ്ഞു. ജവഹർലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ 'തുക്‌ഡേ തുക്‌ഡേ ഗ്യാങിനെ' പിന്തുണയ്ക്കുന്ന ആളാണ് ദീപികയെന്നും മന്ത്രി ആരോപിച്ചു. 2016ൽ ജെ.എൻ.യുവിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക എത്തിയ സംഭവമാണ് മന്ത്രി പരാമര്‍ശിച്ചത്. പത്താന്‍ സിനിമ ബഹിഷ്കരിക്കണമെന്ന് തീവ്രഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം തുടങ്ങിയിട്ടുണ്ട്.

അഞ്ച് വർഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പത്താന്‍. ഷാരൂഖിനും ദീപികയ്ക്കുമൊപ്പം ജോൺ എബ്രഹാമും മുഖ്യവേഷത്തിലെത്തുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമ 2023 ജനുവരി 25നാണ് തിയേറ്ററുകളിലെത്തുക. ആദിത്യ ചോപ്രയാണ് നിര്‍മാണം.

TAGS :

Next Story