Quantcast

ഇന്ത്യയ്ക്കായി മകന്‍ നീന്തിയെടുത്തത് അഞ്ചു സ്വര്‍ണം: ആഹ്ളാദം പങ്കുവെച്ച് മാധവന്‍

മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിലെ നീന്തലില്‍ വേദാന്ത് അഞ്ച് സ്വർണമാണ് സ്വന്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-04-17 04:09:52.0

Published:

17 April 2023 3:30 AM GMT

R Madhavan proud of Vedaant who Wins 5 Gold Medals
X

നടന്‍ മാധവന്‍റെ മകന്‍ വേദാന്ത് നീന്തല്‍ താരമെന്ന നിലയില്‍ ഇതിനകം നിരവധി മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഇപ്പോഴിതാ മകന്‍റെ പുതിയ നേട്ടത്തില്‍ അഭിമാനവും ആഹ്ലാദവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് മാധവന്‍.

മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിലെ നീന്തലില്‍ വേദാന്ത് അഞ്ച് സ്വർണമാണ് സ്വന്തമാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ മാധവന്‍ കുറിച്ചതിങ്ങനെ- 'ദൈവാനുഗ്രഹവും നിങ്ങളുടെ ആശംസകളും കാരണം, ക്വാലാലംപൂരിൽ നടന്ന മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി അഞ്ച് സ്വർണം (50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ) നേടാന്‍ വേദാന്തിന് കഴിഞ്ഞു. എനിക്ക് ആഹ്ലാദവും കൃതജ്ഞതയും തോന്നുന്നു. പിന്നാലെ സുഹൃത്തുകളും ആരാധകരും വേദാന്തിനെ അഭിനന്ദിച്ചു.

ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഖേലോ ഇന്ത്യ 2023 ടൂർണമെന്റിൽ ടീം മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച വേദാന്ത്, അഞ്ച് സ്വർണ മെഡലും രണ്ട് വെള്ളി മെഡലും നേടി. കഴിഞ്ഞ വർഷം 48-ാമത് ജൂനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തില്‍ വേദാന്ത് റെക്കോര്‍ഡിട്ടു. 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ 16:01:73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത വേദാന്ത്, 2017ല്‍ അദ്വൈദ് പേജ് സ്ഥാപിച്ച 16:06:43 സെക്കന്‍ഡിന്റെ റെക്കോഡാണ് മറികടന്നത്.


Summary- With his son Vedaant Madhavan winning five gold medals in swimming at the Malaysian invitational age group championships, actor R Madhavan is beaming with pride and happiness.

TAGS :

Next Story