Quantcast

'യഥാർഥ പ്രണയമെന്താണെന്ന് എന്നെ പഠിപ്പിച്ച മനുഷ്യൻ'; കണ്ണ് നിറഞ്ഞ് രശ്മിക മന്ദാന, ഉറ്റസുഹൃത്തിനെ ഭാര്യയാക്കിയെന്ന് ദേവരക്കൊണ്ട, വൈകാരിക കുറിപ്പ്

ആരും കാണുന്നില്ലെന്ന ഭയമില്ലാതെ നൃത്തം ചെയ്യാൻ എന്നെ അനുവദിച്ചയാൾ

MediaOne Logo

Web Desk

  • Published:

    27 Feb 2026 10:35 AM IST

യഥാർഥ പ്രണയമെന്താണെന്ന് എന്നെ പഠിപ്പിച്ച മനുഷ്യൻ; കണ്ണ് നിറഞ്ഞ് രശ്മിക മന്ദാന, ഉറ്റസുഹൃത്തിനെ ഭാര്യയാക്കിയെന്ന് ദേവരക്കൊണ്ട,  വൈകാരിക കുറിപ്പ്
X

ഹൈദരാബാദ്: തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും ഇന്നലെയാണ് വിവാഹിതരായത്. ഉദയ്പൂരിലെ ആഡംബര ഐടിസി മെമെന്‍റോസിൽ നടന്ന വിവാഹച്ചടങ്ങിൽ ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷം ദമ്പതികൾ പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒപ്പം വിവാഹചിത്രങ്ങളും.

രശ്മികയുടെ കുറിപ്പ്

"എന്‍റെ പ്രിയപ്പെട്ടവരേ, ഇതാ, എന്‍റെ 'ഭർത്താവിനെ' നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു! മിസ്റ്റർ വിജയ് ദേവരകൊണ്ട!!

യഥാർഥ പ്രണയമെന്താണെന്ന് എന്നെ പഠിപ്പിച്ച മനുഷ്യൻ, സമാധാനം എന്താണെന്ന് എനിക്ക് കാണിച്ചുതന്ന മനുഷ്യൻ! വലിയ സ്വപ്നങ്ങൾ കാണുന്നത് തെറ്റല്ലെന്ന് ഓരോ ദിവസവും എന്നോട് പറയുകയും, എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറം നേടാൻ എനിക്ക് കഴിവുണ്ടെന്ന് നിരന്തരം ഓർമിപ്പിക്കുകയും ചെയ്തയാൾ!

ആരും കാണുന്നില്ലെന്ന ഭയമില്ലാതെ നൃത്തം ചെയ്യാൻ എന്നെ അനുവദിച്ചയാൾ.. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതാണ് ലോകത്തിലെ ഏറ്റവും നല്ല കാര്യമെന്ന് എനിക്ക് കാണിച്ചുതന്നയാൾ. സത്യം പറഞ്ഞാൽ ഈ മനുഷ്യനെക്കുറിച്ച് എനിക്കൊരു പുസ്തകം തന്നെ എഴുതാൻ കഴിയും!

ഇന്ന് ഞാൻ ഏത് രീതിയിലുള്ള സ്ത്രീയാകണമെന്ന് ആഗ്രഹിച്ചോ, അത് നിങ്ങളിലൂടെയാണ് സാധ്യമായത്. ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടവളാണ്!

വിജ്ജൂ, നിന്നോടുള്ള എന്‍റെ വികാരങ്ങൾ വിവരിക്കാൻ എപ്പോഴും എനിക്ക് വാക്കുകൾ തികയാറില്ല!! അത് ഞാൻ നിന്നോട് എപ്പോഴും പറയാറുള്ളതാണല്ലോ!! പക്ഷേ, പെട്ടെന്ന് എന്‍റെ നേട്ടങ്ങൾക്കും, പോരാട്ടങ്ങൾക്കും, സന്തോഷങ്ങൾക്കും, സങ്കടങ്ങൾക്കും എല്ലാം ഇപ്പോൾ കൂടുതൽ അർത്ഥം കൈവന്നിരിക്കുന്നു - കാരണം ഇതിനെല്ലാം സാക്ഷിയായി, ഇതിന്റെയെല്ലാം വലിയൊരു ഭാഗമായി നീ കൂടെയുണ്ട്!

നിന്റെ ഭാര്യയാകാൻ പോകുന്നതിൽ ഞാൻ അത്രമേൽ ആവേശഭരിതയാണ്! നിന്റെ ഭാര്യ എന്ന് വിളിക്കപ്പെടുന്നത് തന്നെ വലിയ സന്തോഷം. ഇനി ഇത് ആഘോഷത്തിന്റെ സമയമാണ്. നമുക്ക് ഒരുമിച്ച് ഏറ്റവും മനോഹരമായ ഒരു ജീവിതം കെട്ടിപ്പടുക്കാം! ഞാൻ നിന്നെ സ്നേഹിക്കുന്നു!

വിജയ് ദേവരക്കൊണ്ടയുടെ കുറിപ്പ്

ഒരു ദിവസം അവളെ വല്ലാതെ മിസ്സ് ചെയ്തു. അവള്‍ എന്റെ അടുത്തില്ലെങ്കില്‍ എന്റെ ദിവസങ്ങള്‍ ഒട്ടും നല്ലതായിരിക്കില്ല എന്ന് ആ മിസ്സിങില്‍ തിരിച്ചറിഞ്ഞു. അവള്‍ അടുത്തുണ്ടെങ്കില്‍ എന്റെ ഭക്ഷണം കൂടുതല്‍ ആരോഗ്യപരമായിരിക്കും, വ്യായാമം ചെയ്യുമ്പോള്‍ അവള്‍ അടുത്തുണ്ടെങ്കില്‍ അത് കൂടുതല്‍ രസകരവും കഷ്ടപ്പാട് കുറഞ്ഞതായും തോന്നും.

എവിടെയായിരുന്നാലും എനിക്കൊപ്പം അവളുണ്ടെങ്കില്‍ എനിക്ക് ഗൃഹാതുരത്വവും ശാന്തതയും ഉണ്ടാവും, അചിനവള്‍ എനിക്ക് വേണം. അതുകൊണ്ട് ഞാന്‍ എന്റെ ഉറ്റസുഹൃത്തിനെ എന്റെ ഭാര്യയാക്കി

TAGS :

Next Story