Quantcast

എന്താ വെറൈറ്റി കൂടിപ്പോയോ ?! വൈറലായി 'ഡ്രങ്കണ്‍ റാസ്പുടിന്‍'

ഡാൻസും ‍‍‍ഡാൻസറും ഹിറ്റായതോടെ, ഇത് ശരിക്കും കുടിയന്റെ ഡാൻസ് തന്നെയാണോ എന്നായി പിന്നെ സംശയം

MediaOne Logo

Web Desk

  • Published:

    26 April 2021 9:03 AM IST

എന്താ വെറൈറ്റി കൂടിപ്പോയോ ?! വൈറലായി ഡ്രങ്കണ്‍ റാസ്പുടിന്‍
X

വീണ്ടും തരംഗമായി റാസ്പുടിന്‍ ചുവടുകള്‍. എന്നാല്‍ ഇത്തവണ സംഗതി അല്‍പം വെറൈറ്റിയാണെന്ന് മാത്രം. ഒരു കുടിയന്‍റെ 'ഡ്രങ്കണ്‍ റാസ്പുടി'നാണ് ഇത്തവണ വൈറലായിരിക്കുന്നത്.

തൃശൂരിലെ സനൂപ് കുമാറിന്റെ 'ഡ്രങ്കൺ റാസ്പുടിൻ' ആണ് ഇപ്പോൾ എല്ലാത്തിനെയും കടത്തി വെട്ടി ഹിറ്റായി മാറിയിരിക്കുന്നത്. നേരത്തെ റാസ്പുടിനും അതിന് ചുവടുവെച്ച മെഡിക്കൽ വിദ്യാർഥികളായ നവീൻ റസാഖും ജാനകിയും നൊടിയിടയിലായിരുന്നു രാജ്യമൊട്ടാകെ വൈറലായത്. സുപ്രസിദ്ധ റാസ്പുടിന്‍ പാട്ടിന് മനോഹരമായി ചുവടുവെച്ചവർക്കെതിരെ വിദ്വേഷ പ്രചാരണം ആരംഭിച്ചതോടെ, അതിനെ പ്രതിരോധിക്കാന്‍ സോഷ്യൽ മീഡിയ റാസ്പുടിന്‍ ചലഞ്ചുമായി എത്തിയിരുന്നു. പലകൂട്ടം റാസ്പുട്ടിന്‍ ഡാന്‍സുകള്‍ക്കിടെയാണ് കുടിയന്റെ റാസ്പുടിൻ എന്ന തലക്കെട്ടോടെ വ്യത്യസ്തമായ ഡാൻസ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സം​ഗതി ഉടൻ കത്തിപ്പടർന്നു.

വൈറൽ ഡാൻസിലെ അതേ ചുവടുകൾ തന്നെയാണ് അൽപ്പം ഹാസ്യത്മകമായി സനൂപ് കുമാറിന്റെ ഡ്രങ്കൺ ഡാൻസിലുമുള്ളത്. ഡാൻസും ‍‍‍ഡാൻസറും ഹിറ്റായതോടെ, ഇത് ശരിക്കും കുടിയന്റെ ഡാൻസ് തന്നെയാണോ എന്നായി പിന്നെ സംശയം. എന്നാൽ തന്റെ ഡാൻസ് വെറും പെർഫോമെൻസ് ആണെന്നാണ് സനൂപ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞത്. ഡാൻസ് ഇത്ര ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയതല്ലെന്നും സനൂപ് പറയുന്നു.

TAGS :

Next Story