'സ്ത്രീകൾ മാത്രമാണ് ശരിയെന്ന് കരുതരുത്; പുരുഷന്മാരാണ് വലിയ ഇരകൾ'; ജയം രവി, മറുപടിയുമായി എഴുത്തുകാരി തനൂജ സിങ്കം
ഞാൻ നിശബ്ദനായി എന്‍റെ ജീവിതം കെട്ടിപ്പടുക്കുകയാണ്

- Published:
11 March 2026 1:59 PM IST

ചെന്നൈ: കഴിഞ്ഞ സെപ്തംബറിൽ ഭാര്യ ആരതി രവിയുമായി വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചതുമുതൽ നടൻ ജയം രവിയുടെ വ്യക്തിജീവിതവും വാര്‍ത്തകളിൽ ഇടം നേടിയിരുന്നു. ഗായിക കെനിഷ ഫ്രാൻസിസുമായി ഡേറ്റിങ്ങിലാണ് താരം. രവിയും ആരതിയും തമ്മിലുള്ള വിവാഹമോചനത്തിന് കാരണം കെനിഷയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രചരണങ്ങൾ ഉണ്ടായിരുന്നു.
15 വർഷത്തെ ദാമ്പത്യത്തിന് ശേഷമായിരുന്നു വേര്‍പിരിയാനുള്ള തീരുമാനം. എന്നാൽ ഈ വാർത്ത തന്നെ ഞെട്ടിച്ചുവെന്നും തന്റെ സമ്മതമില്ലാതെയാണ് രവി വിവാഹമോചനം പ്രഖ്യാപിച്ചതെന്നും ആർത്തി വെളിപ്പെടുത്തിയത് വലിയ വിവാദത്തിന് കാരണമായി. തന്നെയും മക്കളെയും അറിയിക്കാതെ ഏകപക്ഷീയമായാണ് ഈ തീരുമാനം എടുത്തതെന്നായിരുന്നു ആരതിയുടെ ആരോപണം.ചെന്നൈയിലെ കുടുംബ കോടതിയിൽ ജയം രവി വിവാഹമോചന ഹരജി ഫയൽ ചെയ്തിട്ടുണ്ട്. വിവാദങ്ങൾക്കിടെ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് താരം. പുരുഷൻമാരാണ് ഏറ്റവും വലിയ ഇരകളെന്നും തന്നെ ജീവിക്കാൻ അനുവദിക്കൂവെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
"ഞാൻ നിശബ്ദനായി എന്‍റെ ജീവിതം കെട്ടിപ്പടുക്കുകയാണ്. ഇത് ഞാൻ വീണ്ടും എഴുതാൻ തീരുമാനിച്ചു. സ്ത്രീകൾ മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നതുകൊണ്ട് നിങ്ങൾക്ക് എന്ത് വേണമെങ്കിലും പറയാം. എന്നാൽ പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് മനസ്സിലാക്കുന്നുണ്ട്. ഒരു ദിവസം നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം എന്താണെന്നും ഞാൻ സ്നേഹിക്കുന്നവർക്കായി ഞാൻ എന്താണ് ചെയ്തതെന്നും മനസിലാകും. ദയവായി ഒരു പുരുഷനെ ജീവിക്കാൻ അനുവദിക്കൂ, നിങ്ങളുടെ മോശം ചിന്തകൾ നിങ്ങളിൽ തന്നെ വയ്ക്കുക. ഞാൻ എന്‍റെ വഴിക്ക് തിരിച്ചുപോകുന്നു." എന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇതിനെതിരെ എഴുത്തുകാരിയും ട്രാൻസ് ആക്ടിവിസ്റ്റുമായ തനൂജ സിങ്കം രംഗത്തെത്തി. "ഒന്നിനും നിങ്ങളെ സന്തോഷിപ്പിക്കാനോ സംതൃപ്തനാക്കാനോ കഴിയുമെന്ന് തോന്നുന്നില്ല. എന്‍റെ സഹോദരി ആരതിക്ക് അത് കഴിയുമായിരുന്നു," എന്നാണ് തനുജ കുറിച്ചത്.
Adjust Story Font
16
