Quantcast

നടി റെബ മോണിക്ക വിവാഹിതയായി

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടിയുടെ പിറന്നാള്‍ ദിനത്തില്‍ ജോയ്മോന്‍ റെബയോട് വിവാഹഭ്യര്‍ഥന നടത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    11 Jan 2022 1:16 PM IST

നടി റെബ മോണിക്ക വിവാഹിതയായി
X

തെന്നിന്ത്യന്‍ നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായി. ജോയ്മോന്‍ ജോസഫാണ് വരന്‍. ഞായറാഴ്ച ക്രിസ്തീയ മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടിയുടെ പിറന്നാള്‍ ദിനത്തില്‍ ജോയ്മോന്‍ റെബയോട് വിവാഹഭ്യര്‍ഥന നടത്തിയിരുന്നു.



ബംഗളൂരു സ്വദേശിനിയായ റെബ പരസ്യങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് റിയാലിറ്റി ഷോയില്‍ സെക്കന്‍ഡ് റണ്ണറപ്പാവുകയും ചെയ്തു. നിവിന്‍ പോളി നായകനായി 2016ല്‍ പുറത്തിറങ്ങിയ ജേക്കബ്ബിന്‍റെ സ്വര്‍ഗരാജ്യമാണ് ആദ്യസിനിമ. പിന്നീട് പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലും നായികയായി. ജാരുഗണ്ഡി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. വിജയിന്‍റെ മാസ് ചിത്രം ബിഗിലിലെ അനിത എന്ന കഥാപാത്രം ശ്രദ്ധ നേടി. ധനുസു രാശി നേർഗലേ, ഫോറന്‍സിക്, രാത്തന്‍ പ്രപഞ്ച എന്നിവയാണ് മറ്റു ചിത്രങ്ങള്‍.



TAGS :

Next Story