Quantcast

നെറ്റ്ഫ്‌ളിക്‌സിനും ആമസോണിനും വെല്ലുവിളി; വാർണർ ബ്രദേഴ്‌സുമായി കരാർ ഒപ്പിട്ട് ജിയോ സിനിമ

ഹാരിപോട്ടർ, ഗെയിം ഓഫ് ത്രോൺസ്, ലോർഡ് ഓഫ് ദി റിംഗ്‌സ് തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളും സീരിസുകളും ജിയോ സിനിമയിലെ സ്ട്രീം ചെയ്യും

MediaOne Logo

Web Desk

  • Updated:

    2023-04-27 13:47:41.0

Published:

27 April 2023 5:15 PM IST

jio cinema, entertainment
X

പ്രമുഖ രാജ്യാന്തര ചലച്ചിത്ര നിർമാണ കമ്പനിയായ വാർണർ ബ്രദേഴ്‌സുമായി കാരാറൊപ്പിട്ട് ജിയോ സിനിമ. ഇനി മുതൽ വാർണർ ബ്രദേഴ്‌സിന്റെയും എച്ച്ബിഒയുടേയും മാകസ് ഒറിജിനലിന്റെയും ഉള്ളടക്കങ്ങൾ ജിയോ സിനിമയിലൂടെയായിരിക്കും സ്ട്രീം ചെയ്യുക. ഹാരിപോട്ടർ, ഗെയിം ഓഫ് ത്രോൺസ്, ലോർഡ് ഓഫ് ദി റിംഗ്‌സ് തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളും സീരീസുകളും ജിയോ സിനിമയില്‍ സ്ട്രീം ചെയ്യും.

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ സട്രീം ചെയ്ത ഇത്തരം ഉള്ളടക്കങ്ങൾ ഈ മാസം 31ന് നീക്കം ചെയതേക്കും. ആമസോൺ പ്രൈമിലും വാർണർ ബ്രദേഴ്‌സിന്റെ ചില ഉള്ളടക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതും നീക്കം ചെയ്‌തേക്കും.

എച്ച്ബിഒ ഉള്ളടക്കങ്ങള്‍ നേരത്തെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയായിരുന്നു ഇന്ത്യയിൽ ലഭ്യമായിരുന്നത്. ഒരു മാസം മുൻപ് അത് അവസാനിപ്പിച്ചിരുന്നു. ജിയോ സിനിമ ഏറ്റെടുത്തതോടെ എച്ച്ബിഒ ഒർജിനൽ, മാക്‌സ് ഒർജിനൽ എന്നിവയുടെ സീരിസുകൾ യുഎസിൽ പ്രീമിയർ ചെയ്യുന്ന ദിവസം തന്നെ ഇന്ത്യയിൽ ലഭ്യമാവാനുള്ള സൗകര്യമുണ്ടാവുമെന്നാണ് സൂചന.

TAGS :

Next Story