Quantcast

കെ. ജി. എഫ് ടീമിനൊപ്പം രക്ഷിത് ഷെട്ടി; റിച്ചാഡ് ആന്റണി ടൈറ്റിൽ വീഡിയോ പുറത്ത് വിട്ടു

രക്ഷിത് ഷെട്ടി നായകനായെത്തുന്ന '777 ചാര്‍ലി' പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പുയര്‍ത്തിയ ചിത്രവുമാണ്. ഇപ്പോഴിതാ മറ്റൊരു ആവേശകരമായ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം

MediaOne Logo

Web Desk

  • Updated:

    2021-07-11 10:01:03.0

Published:

11 July 2021 9:56 AM GMT

കെ. ജി. എഫ് ടീമിനൊപ്പം രക്ഷിത് ഷെട്ടി; റിച്ചാഡ് ആന്റണി ടൈറ്റിൽ വീഡിയോ പുറത്ത് വിട്ടു
X

നടനായും സംവിധായകനായും ചുരുങ്ങിയ കാലം കൊണ്ട് കന്നഡ സിനിമയില്‍ സ്വന്തമായി മേല്‍വിലാസമുണ്ടാക്കിയ താരമാണ് രക്ഷിത് ഷെട്ടി. നായകനായെത്തുന്ന '777 ചാര്‍ലി' പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പുയര്‍ത്തിയ ചിത്രവുമാണ്. ഇപ്പോഴിതാ മറ്റൊരു ആവേശകരമായ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. നടന്‍ മാത്രമല്ല, പുതുതായി പ്രഖ്യാപിച്ച ചിത്രം സംവിധാനം ചെയ്യുന്നതും രക്ഷിത് ആണ്. 'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് രക്ഷിത് ഷെട്ടി നായകനായും സംവിധായകനായും എത്തുന്നത്.

ഹൊംബാളെ ഫിലിംസിന്‍റെ പത്താമത്തെ പ്രോജക്റ്റാണ് ഈ ചിത്രം. 'റിച്ചാര്‍ഡ് ആന്‍റണി: ലോര്‍ഡ് ഓഫ് ദി സീ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും രക്ഷിത് ഷെട്ടിയാണ്. നിര്‍മ്മാണം വിജയ് കിരഗണ്ഡൂര്‍. ഛായാഗ്രഹണം കരം ചാവ്ള. സംഗീതം ബി അജനീഷ് ലോകനാഥ്. എഡിറ്റിംഗ് പ്രതീക് ഷെട്ടി. ഓഡിയോഗ്രഫി രാജാകൃഷ്‍ണന്‍ എം ആര്‍. സ്റ്റണ്ട്സ് വിക്രം മോര്‍. അനൗണ്‍സ്‍മെന്‍റ് ടീസറിനൊപ്പമാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിയോ നോയര്‍ ക്രൈം ഡ്രാമ ചിത്രം 'ഉളിഡവറ് കണ്ടന്തേ'യാണ് (2014) രക്ഷിത് ഷെട്ടിയുടെ സംവിധാന അരങ്ങേറ്റം. 'പുണ്യകോടി' എന്ന മറ്റൊരു ചിത്രവും അദ്ദേഹം സംവിധാനം ചെയ്യാനിരിക്കുന്നുണ്ട്. ഇതിന്‍റെ പ്രീ-പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ഏഴ് ചിത്രങ്ങള്‍ ഇതിനകം നിര്‍മ്മിച്ചിട്ടുമുണ്ട് രക്ഷിത് ഷെട്ടി. പി.ആർ.ഒ ആതിര ദിൽജിത്ത്

TAGS :

Next Story