Quantcast

പൊതുവേദിയിൽ ഹോളിവുഡ് താരത്തിന്റെ ചുംബനം: മുംബൈ കോടതിയില്‍ ശിൽപ ഷെട്ടിക്ക് ആശ്വാസം

രാജസ്ഥാനിൽ എയിഡ്‌സ് ബോധവൽക്കരണ പരിപാടിയിലായിരുന്നു ഹോളിവുഡ് താരം റിച്ചാർഡ് ഗിരെ ശിൽപയെ പരസ്യമായി ചുംബിച്ചത്

MediaOne Logo

Web Desk

  • Published:

    4 April 2023 4:38 AM GMT

ShilpaShettyRichardGerekissingcase
X

മുംബൈ: പൊതുവേദിയിലെ ചുംബന വിവാദത്തിൽ ബോളിവുഡ് താരം ശിൽപ ഷെട്ടിക്ക് ആശ്വാസം. 2007ലെ റിച്ചാർഡ് ഗിരെ ശിൽപയെ കുറ്റവിമുക്തയാക്കിയ മുംബൈ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതി ശരിവച്ചു. മഹാരാഷ്ട്രാ സർക്കാരിന്റെ ഹരജി തള്ളിയായിരുന്നു കോടതിവിധി.

2007ൽ രാജസ്ഥാനിൽ ട്രക്ക് ഡ്രൈവർമാർക്കിടയിൽ നടന്ന എയിഡ്‌സ് ബോധവൽക്കരണ പരിപാടിക്കിടെയാണ് ഹോളിവുഡ് താരം റിച്ചാർഡ് ഗിരെ ശിൽപ ഷെട്ടിയെ പരസ്യമായി ചുംബിച്ചത്. സംഭവം ദേശീയതലത്തിൽ തന്നെ വൻ കോളിളക്കം സൃഷ്ടിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐ.ടി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം ശിൽപയ്ക്കും റിച്ചാർഡിനുമെതിരെ രാജസ്ഥാനിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു.

കേസുകൾ മുംബൈ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റണമെന്ന ശിൽപയുടെ ആവശ്യം 2017ൽ സുപ്രിംകോടതി അംഗീകരിച്ചു. തുടർന്ന് മുംബൈയിലെ ബല്ലാർഡ് പിയറിലുള്ള മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നടപടികൾ പുരോഗമിച്ചത്. 2022 ജനുവരിയിൽ കോടതി ശിൽപയ്‌ക്കെതിരായ കേസുകൾ തള്ളി. പരസ്യമായി ചുംബിച്ചിട്ടും നടി എതിർപ്പ് പ്രകടിപ്പിച്ചില്ലെന്ന ആരോപണങ്ങളും കോടതി വിലക്കെടുത്തില്ല. ഇതിനർത്ഥം അവർ ഗൂഢാലോചന നടത്തുകയോ കുറ്റം ചെയ്യുകയോ ചെയ്‌തെന്ന് അർത്ഥമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

എന്നാൽ, കോടതി വിധിക്കെതിരെ മഹാരാഷ്ട്രാ പ്രോസിക്യൂഷൻ സെഷൻസ് കോടതിയെ സമീപിച്ചു. ശിൽപ ചുംബനത്തിന് അനുവദിച്ചത് അശ്ലീല നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ, സുപ്രിംകോടതിയുടെ മാർഗനിർദേശങ്ങൾക്കനുസരിച്ചായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയെന്ന് ശിൽപയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.

Summary: Mumbai Sessions court upholds metropolitan magistrate court's order discharging Bollywood actor Shilpa Shetty in 2007 Richard Gere kissing case

TAGS :

Next Story