Quantcast

വധു ഡോക്ടറാണ്; ആര്‍.ജെ മാത്തുക്കുട്ടി വിവാഹിതനാകുന്നു, വിവാഹനിശ്ചയത്തിന്‍റെ വീഡിയോ കാണാം

വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് മാത്തുക്കുട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    15 July 2023 12:50 PM IST

RJ Mathukutty engagement
X

മാത്തുക്കുട്ടിയും എലിസബത്തും

റേഡിയോ ജോക്കിയും അവതാരകനും സംവിധായകനും നടനുമായ ആര്‍.ജെ മാത്തുക്കുട്ടി വിവാഹിതനാകുന്നു. പെരുമ്പാവൂര്‍ സ്വദേശി ഡോ. എലിസബത്ത് ഷാജി മഠത്തിലാണ് വധു. വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് മാത്തുക്കുട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പെരുമ്പാവൂരുകാരനായ അരുണ്‍ മാത്യു മാത്തുക്കുട്ടി എന്ന പേരിലാണ് അറിയപ്പെടുന്നത്. 2012ൽ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് മാത്തുക്കുട്ടി സിനിമയിലെത്തുന്നത്. തുടർന്ന് ഇതിഹാസ, കാമുകി, ഹൃദയം എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു.



കൂടാതെ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണം രചിക്കുകയും കുഞ്ഞെൽദോ എന്ന ചിത്രം കഥ,തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്യുകയും ചെയ്തു. കൂതറ, മധുരനാരങ്ങ എന്നിവയുൾപ്പെടെ ചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും മാത്തുക്കുട്ടി പ്രവർത്തിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ കോഴിബിരിയാണി, കുളിസീൻ... എന്നിങ്ങനെ അഞ്ച് ഷോർട്ട് ഫിലിമുകളിലും മാത്തുക്കുട്ടി അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ടെലിവിഷന്‍ ഷോകളുടെയും അവതാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

TAGS :

Next Story