Quantcast

അടി, ഇടി, പുക, രാജമൗലിയുടെ വിഷ്വൽ മാജിക്; 'ആർആർആർ' ട്രെയിലർ എത്തി

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രമെത്തും

MediaOne Logo

Web Desk

  • Updated:

    2021-12-09 09:35:41.0

Published:

9 Dec 2021 2:44 PM IST

അടി, ഇടി, പുക, രാജമൗലിയുടെ വിഷ്വൽ മാജിക്;  ആർആർആർ ട്രെയിലർ എത്തി
X

ബാഹുബലിയിലൂടെ ലോകമെങ്ങും ആരാധകരെ നേടിയ സംവിധായകൻ എസ്.എസ് രാജമൗലി രാംചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരെ നായകരാക്കി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'ആർ.ആർ.ആറി'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മൂന്ന് മിനിറ്റ് ദൈർഘ്യം വരുന്ന ട്രെയ്‌ലർ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്.

ആക്ഷനും ഇമോഷണൽ രംഗങ്ങളും യുദ്ധവും എല്ലാം നിറഞ്ഞ രാജമൗലിയുടെ വിഷ്വൽ മാജിക്കിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ തരുന്ന സൂചന. 2022 ജനുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 450 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയന്നാണ് റിപ്പോർട്ട്. ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാർഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികൾ.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രമെത്തും. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

TAGS :

Next Story