Quantcast

'വേദനിക്കുന്ന ഇന്ത്യയെ കാണുന്നു, സമൂഹ മാധ്യമങ്ങളോട് തൽക്കാലം വിട'; കുറിപ്പുമായി നടി ഇഷ ഗുപ്ത

"രാജ്യത്തെ നിലവിലെ സാഹചര്യം കണ്ട് ഞാനും കുടുംബവും ബെഡുകളും അവശ്യസാധനങ്ങളും സംഭാവന ചെയ്തിട്ടണ്ട്"

MediaOne Logo

Web Desk

  • Published:

    28 April 2021 4:36 PM IST

വേദനിക്കുന്ന ഇന്ത്യയെ കാണുന്നു, സമൂഹ മാധ്യമങ്ങളോട് തൽക്കാലം വിട; കുറിപ്പുമായി നടി ഇഷ ഗുപ്ത
X

മുംബൈ: ഇന്ത്യയുടെ നിലവിലെ സാഹചര്യം അങ്ങേയറ്റം വേദനപ്പിക്കുന്നെന്നും സമൂഹ മാധ്യമങ്ങളിൽ നിന്ന് അവധിയെടുക്കുകയാണ് എന്നും ബോളിവുഡ് നടി ഇഷ ഗുപ്ത. ഗുരുതരമായ സാഹചര്യത്തിൽ പരസ്പര സഹായത്തിനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും താരം ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഗുപ്തയുടെ പ്രതികരണം.

'ഇതിൽ നമ്മൾ ഒരുമിച്ചായിരിക്കണം. രാജ്യത്തെ നിലവിലെ സാഹചര്യം കണ്ട് ഞാനും കുടുംബവും ബെഡുകളും അവശ്യസാധനങ്ങളും സംഭാവന ചെയ്തിട്ടണ്ട്. ഓരോ ദിവസവും വേദനാജനകമാണ് രാജ്യത്തെ കാഴ്ചകൾ. ഈ കുറിപ്പ് വായിക്കുന്നവരും അവരുടെ കുടുംബവും എല്ലാം ആരോഗ്യത്തോടെയിരിക്കാൻ ആഗ്രഹിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ നിന്ന് അവധിയെടുക്കുകയാണ്. എന്നാൽ എന്റെ ടീമിൽ നിന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ വിവരങ്ങൾ ഉണ്ടാകും. സുരക്ഷിതരായിരിക്കൂ. മറ്റുള്ളവരോട് ദയ കാണിക്കൂ' - നടി കുറിച്ചു.



നേരത്തെ കോവിഡിനിടയിലും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അവർ വർക്ക് ഔട്ട് ചെയ്യുന്നതിന്റെയും യോഗയുടെയും വീഡിയോ പങ്കുവച്ചിരുന്നു. REJCTX2 എന്ന വെബ്‌സീരീസിലാണ് ഇപ്പോൾ ഗുപ്ത വേഷമിട്ടു കൊണ്ടിരിക്കുന്നത്. റുസ്തം, ബാദ്ഷാഹു, ടോട്ടൽ ധമാൽ തുടങ്ങിയ നിരവധി ബോളിവുഡ് പ്രോജക്ടുകളുടെ ഭാഗമായിരുന്നു ഇവർ.

TAGS :

Next Story