Quantcast

പുഴുവിന് ശേഷം എസ് ജോര്‍ജിന്‍റെ നിര്‍മാണം; ഷെയിനും സണ്ണി വെയ്നും നായകര്‍, ചിത്രീകരണം ആരംഭിച്ചു

സിനിമയുടെ പൂജയിൽ അണിയറ പ്രവർത്തകർക്കൊപ്പം ഷെയിന്‍ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവർ പങ്കെടുത്തു

MediaOne Logo

ijas

  • Updated:

    2022-06-18 14:09:00.0

Published:

18 Jun 2022 2:04 PM GMT

പുഴുവിന് ശേഷം എസ് ജോര്‍ജിന്‍റെ നിര്‍മാണം; ഷെയിനും സണ്ണി വെയ്നും നായകര്‍, ചിത്രീകരണം ആരംഭിച്ചു
X

ഷെയിൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. സിനിമയുടെ പൂജയിൽ അണിയറ പ്രവർത്തകർക്കൊപ്പം ഷെയിന്‍ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവർ പങ്കെടുത്തു. പുഴുവിന് ശേഷം സിൻ-സിൽ സെല്ലുലോയ്ഡിന്‍റെ ബാനറിൽ എസ് ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്യാം ശശി ആണ്. എസ് ജോര്‍ജ് നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. എം.സജാസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

സുരേഷ് രാജൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ വിക്രം വേദ, കൈദി മുതലായ സിനിമകള്‍ക്ക് സംഗീത സംവിധാനം ചെയ്ത സാം സി.എസ് സംഗീതം നിര്‍വ്വഹിക്കും. എഡിറ്റർ-മഹേഷ്‌ ഭുവനേന്ദ്. കലാ സംവിധാനം-ബിനോയ്‌ തലക്കുളത്തൂർ. വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുനിൽ സിങ്. പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ. പ്രൊജക്ട് ഡിസൈനർ-ലിബർ ഡേഡ് ഫിലിംസ്. ഫിനാൻസ് കൺട്രോളർ-അഗ്നിവേഷ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എബി ബെന്നി, ഔസേപ്പച്ചൻ. പ്രൊഡക്ഷൻ മാനേജർ-മൻസൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് ഈഴവൻ. അസോസിയേറ്റ് ഡയറക്ടേഴ്സ്- തൻവിൻ നസീർ, ഷൈൻ കൃഷ്ണ. മേക്കപ്പ്-അമൽ ചന്ദ്രൻ. സംഘട്ടനം-പി.സി സ്റ്റണ്ട്സ്. പബ്ലിസിറ്റി ഡിസൈൻസ്-ടൂണി ജോൺ. സ്റ്റിൽസ്-ഷുഹൈബ് എസ്.ബി.കെ. പി.ആർ.ഒ-പ്രതീഷ് ശേഖർ.

TAGS :

Next Story