'ഇന്നാണ് ആ ദിവസം, അവൾക്ക് വേണ്ടി പ്രാർത്ഥിക്കുക': ഐൻഡ്രിലയുടെ പാദങ്ങളിൽ അന്ത്യചുംബനമേകി പങ്കാളി

ഐൻഡ്രിലയ ബംഗാളി ടെലിവിഷൻ പരിപാടികളിലും സജീവമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-22 12:34:37.0

Published:

22 Nov 2022 12:34 PM GMT

ഇന്നാണ് ആ ദിവസം, അവൾക്ക് വേണ്ടി പ്രാർത്ഥിക്കുക: ഐൻഡ്രിലയുടെ പാദങ്ങളിൽ അന്ത്യചുംബനമേകി പങ്കാളി
X

ബംഗാളി സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി ഐൻഡ്രില ശർമയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സിനിമാ ലോകത്തെയും കണ്ണീരിൽ ആഴ്ത്തിയിരിക്കുകയാണ്. 24കാരിയായ നടി കഴിഞ്ഞ ദിവസമാണ് മസ്തിഷ്‌കാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. അർബുദത്തെ രണ്ടുതവണ പൊരുതി തോൽപിച്ച ശേഷമാണ് ഐൻഡ്രില വിട പറഞ്ഞത്.

ഇപ്പോഴിതാ ഐൻഡ്രിലയുടെ സംസ്കാര ചടങ്ങിലെ വികാരഭരിതമായ ഒരു ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടിയുടെ പങ്കാളിയായ സഭ്യസാച്ചി ചൗധരി പ്രിയപ്പെട്ടവൾക്ക് വിട നൽകുന്ന ദൃശ്യങ്ങൾ കാഴ്ചക്കാരുടെ മനസ്സിൽ വിങ്ങലാവുകയാണ്. പൊതുദർശനത്തിന് വെച്ച ഐൻഡ്രിലയുടെ കാലുകളിൽ നിറകണ്ണുകളോടെ ചുംബിക്കുന്ന സഭ്യസാച്ചിയാണ് വീഡിയോയിലുള്ളത്. ഐൻഡ്രിലയുടെ കാലുകളിൽ മുഖമമർത്തി അൽപനേരം ഇരുന്ന ശേഷമാണ് സഭ്യസാച്ചി എഴുന്നേറ്റത്.

വൈറലായ വീഡിയോയുടെ താഴെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ദുഃഖത്തിൽ പങ്കുചേരുന്നതായും ധൈര്യമായിരിക്കാനും ആളുകൾ പറയുന്നു. ഐൻഡ്രിലയുടെ അവസാനത്തെ സോഷ്യൽ മീഡിയാ പോസ്റ്റും സഭ്യസാച്ചിയെ കുറിച്ചായിരുന്നു. 'എനിക്ക് മുന്നോട്ട് ജീവിക്കാനുള്ള കാരണത്തിന് ജന്മദിനാശംസകൾ' എന്നാണ് പങ്കാളിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഐൻഡ്രിലയ കുറിച്ചത്.

മുർഷിദാബാദ് ജില്ലക്കാരിയായ ഐൻഡ്രിലയ ബംഗാളി ടെലിവിഷൻ പരിപാടികളിലും സജീവമായിരുന്നു. ജിയോൺ കാതി, ജുമൂർ, ജിബാൻ ജ്യോതി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിരുന്നു. രണ്ടു വട്ടം അർബദ ബാധിതയായ ഇവർ 2015ലാണ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. എല്ലുകളിലോ എല്ലുകൾക്ക് ചുറ്റുമുള്ള മൃദുവായ ടിഷ്യൂകളിലോ ഉണ്ടാകുന്ന അപൂർവ തരം ക്യാൻസറായ എവിങ്ങിസ് സാർക്കോമയാണ് ഐൻഡ്രില ശർമ്മയ്ക്ക് ബാധിച്ചത്. ശസ്ത്രക്രിയയിലൂടെയും കീമോറേഡിയേഷനിലൂടെയും അവർ ചികിത്സ തേടിയിരുന്നു.

TAGS :

Next Story