'എനിക്കത് ട്രോമ, സ്‌ട്രെസ് ലെവല്‍ നൂറിലെത്തി'; 'റൗഡി ബേബി'യെ കുറിച്ച് സായ് പല്ലവി
ധനുഷ് തന്നെ പെടുത്തിയത് പോലെയാണ് തോന്നിയതെന്നും സായ് പല്ലവി

ഇന്ത്യയൊട്ടാകെ ഹിറ്റായി മാറിയ ഗാനമാണ് 'മാരി 2'വിലെ 'റൗഡി ബേബി'. സായ് പല്ലവിയുടെ നൃത്തചുവടുകളും ധനുഷിന്റെ സ്‌റ്റൈലന്‍ ലുക്കും അക്കാലത്ത് ട്രെന്‍ഡായി മാറിയിരുന്നു. ഇപ്പോഴിതാ റൗഡി ബേബിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് ട്രോമയാണെന്ന് പറയുകയാണ് സായ് പല്ലവി.
'എനിക്കത് ട്രോമയാണ്. ധനുഷ് സാര്‍ എന്നെ പെടുത്തിയത് പോലെയാണ് അന്ന് തോന്നിയത്. സാര്‍ ആദ്യം പറഞ്ഞത് ഈസിയായിട്ടുള്ള സ്റ്റെപ്‌സ് ചെയ്യാമെന്നാണ്. പിന്നെ പ്രഭുദേവ മാസ്റ്റര്‍ വന്ന് ഒരു മൂന്നാല് തവണ റിഹേഴ്സല്‍ ചെയ്തു. പിന്നീട് അത് സെറ്റില്‍ ശരിയാവുന്നില്ലെന്ന് പറഞ്ഞ് അപ്പോള്‍ തന്നെ മാറ്റുകയും ചെയ്തു. അതോടെ എന്റെ സ്‌ട്രെസ് ലെവല്‍ നൂറിലെത്തി.
സാറിന്റെ പിന്നാലെ നടന്നുകൊണ്ട് ഈസി സ്റ്റെപ്‌സ് മതിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. സാര്‍ സ്റ്റെപ് ഇടുന്നതിന് മുമ്പ് ഞാന്‍ ഒളിഞ്ഞ് നോക്കും. അങ്ങനെ അവര്‍ ഞാന്‍ കാണാത്ത ഇടങ്ങളില്‍ പോയി കൊറിയോഗ്രാഫി ചെയ്യുമായിരുന്നു,' സായ് പല്ലവിയുടെ വാക്കുകള്‍.
ഒന്നും രണ്ടും മൂന്നും ടേക്കുകള്‍ പോയി. എന്നിട്ടും എന്റെ കോണ്‍ഫിഡന്‍സ് പോകുന്നത് പോലെയാണ് തോന്നിയത്. ഒരു ടേക്ക് കഴിയുമ്പോള്‍ തന്നെ ഞാന്‍ മതിയെന്ന് പറയുമായിരുന്നു. അത്രയ്ക്കും ബുദ്ധിമുട്ടായിരുന്നു ആ സ്റ്റെപ്പുകള്‍. പക്ഷെ ധനുഷായിരുന്നു കൂടുതല്‍ കഷ്ടപ്പെട്ടതെന്നും സായ് പല്ലവി പറഞ്ഞു.
ട്വിസ്റ്റ് ചെയ്യുന്ന സ്റ്റെപ്പ് വരുമ്പോള്‍, തന്റെ ഡ്രസിലുള്ള സീക്വന്‍സ് അദ്ദേഹത്തിന്റെ കയ്യില്‍ തട്ടി മുറിവ് ഉണ്ടായിക്കൊണ്ടേയിരുന്നു. കുറേ തവണ റിഹേഴ്‌സല്‍ ശേഷമാണ് ആ രംഗം ശരിയായതെന്നും സായ് കൂട്ടിച്ചേര്‍ത്തു.
സായ് പല്ലവിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഓം'. ചിത്രത്തില്‍ നിത്യ റെഡ്ഡി എന്ന പൊലീസ് കഥാപാത്രമായാണ് സായ് പല്ലവി എത്തുന്നത്. മമ്മൂട്ടിയും ധനുഷുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Adjust Story Font
16

