Quantcast

സൽമാൻ ഖാനും കത്രീന കൈഫിനും ഓട്ടോമൻ കൊട്ടാരത്തിൽ വിരുന്നു നൽകി തുർക്കി മന്ത്രി

പുതിയ സിനിമ ടൈഗർ ത്രീയുമായി ബന്ധപ്പെട്ട ഷൂട്ടിങ്ങിനാണ് താരങ്ങൾ തുർക്കിയിലെത്തിയത്

MediaOne Logo

Web Desk

  • Published:

    4 Sept 2021 4:57 PM IST

സൽമാൻ ഖാനും കത്രീന കൈഫിനും ഓട്ടോമൻ കൊട്ടാരത്തിൽ വിരുന്നു നൽകി തുർക്കി മന്ത്രി
X

ഇസ്താംബൂൾ: ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും കത്രീന കൈഫിനും വിരുന്നു നൽകി തുർക്കി ടൂറിസം മന്ത്രി മെഹമത് നൂറി എർസോയ്. മുന്‍ ഒട്ടോമൻ കൊട്ടാരമായ സിറാഗൻ പാലസിലായിരുന്നു (കെംപിൻസ്‌കി ഹോട്ടൽ) അത്താഴ വിരുന്ന്. പുതിയ സിനിമ ടൈഗർ ത്രീയുമായി ബന്ധപ്പെട്ട ഷൂട്ടിങ്ങിനാണ് താരങ്ങൾ തുർക്കിയിലെത്തിയത്.

രണ്ട് സൂപ്പർ താരങ്ങൾക്ക് വിരുന്നു നൽകിയെന്നും നിരവധി അന്താരാഷ്ട്ര സിനിമാ പദ്ധതികൾക്ക് തുർക്കി ഇനിയും ആതിഥ്യമരുളുമെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. റഷ്യയിലെ ഷൂട്ടിങിന് ശേഷമാണ് സല്‍മാനും കത്രീനയും തുർക്കിയിലെത്തിയത്.

മനീഷ് ശർമ്മയാണ് സിനിമ സംവിധാനം ചെയ്യുന്നത്. 2012ൽ പുറത്തിറങ്ങിയ ഏക് ഥാ ടൈഗർ, 2017ൽ പുറത്തിറങ്ങിയ ടൈഗർ സിന്ദാഹെ എന്നീ സിനിമകളുടെ അടുത്ത ഭാഗമാണ് ടൈഗര്‍ ത്രീ.

TAGS :

Next Story