ഷൂ അഴിച്ച് ബാൽ താക്കറെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സൽമാൻഖാൻ; വീഡിയോ വൈറൽ

ശിവസേന നേതാവായ ആനന്ദ് ദിഗെയുടെ ജീവിതം പറയുന്ന മറാത്തി ചിത്രം 'ധർമ്മവീറിന്റെ' ട്രെയിലർ ലോഞ്ച് മുംബൈയില്‍ നടന്നു

MediaOne Logo

Web Desk

  • Updated:

    2022-05-11 06:32:32.0

Published:

11 May 2022 6:32 AM GMT

ഷൂ അഴിച്ച് ബാൽ താക്കറെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സൽമാൻഖാൻ; വീഡിയോ വൈറൽ
X

മുംബൈ: ശിവസേന നേതാവ് ബാൽ താക്കറെയുടെ ഛായാചിത്രത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ഷൂസ് ഊരിമാറ്റുന്ന ബോളിവുഡ് നടൻ സൽമാഖാന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ശിവസേന നേതാവായ ആനന്ദ് ദിഗെയുടെ ജീവചരിത്രം പറയുന്ന മറാത്തി ചിത്രം 'ധർമ്മവീറിന്റെ' ട്രെയിലർ ലോഞ്ചിൽ സൽമാൻ ഖാൻ പങ്കെടുത്തിരുന്നു.

മുംബൈയിൽ നടന്ന പരിപാടിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ, റിതേഷ് ദേശ്മുഖ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയിലും ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെ, ഭാര്യ മീനതായ് താക്കറെ, അന്തരിച്ച ആനന്ദ് ദിഗെ എന്നിവരുടെ ഛായാചിത്രങ്ങളിലും ആദരാഞ്ജലികൾ അർപ്പിക്കാനായി നടൻ ഷൂസ് അഴിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. സൽമാന്റെ നിരവധി ഫാൻ പേജുകൾ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ബാൽ താക്കറെ കഴിഞ്ഞാൽ ഏറ്റവും ജനപ്രീതിയുള്ള ശിവസേന നേതാവായിരുന്നു ആനന്ദ് ദിഗെ. 2001ൽ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം അന്തരിച്ചത്. ചിത്രത്തിൽ ആനന്ദ് ദിഗെയെ നടന്‍ പ്രസാദ് ഓക്കാണ് അവതരിപ്പിക്കുന്നത്.


TAGS :

Next Story