Quantcast

'വിജയ് ബാബു മാനസികരോഗി, ഫേസ്ബുക്ക് പോസ്റ്റുകൾ മറുപടി അർഹിക്കുന്നില്ല'; സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ 25 വർഷത്തെ പാനൽ ഇന്ന് തകരുമെന്നും കൂട്ടിച്ചേര്‍ത്തു

MediaOne Logo

Web Desk

  • Published:

    14 Aug 2025 12:24 PM IST

വിജയ് ബാബു മാനസികരോഗി, ഫേസ്ബുക്ക് പോസ്റ്റുകൾ  മറുപടി അർഹിക്കുന്നില്ല; സാന്ദ്ര തോമസ്
X

കൊച്ചി: നിർമാതാവ് വിജയ് ബാബുവിനെതിരെ സാന്ദ്ര തോമസ്. വിജയ് ബാബു മാനസികരോഗിയാണെന്നും ഫേസ്ബുക്ക് പോസ്റ്റുകൾ മറുപടി അർഹിക്കുന്നില്ലെന്നും സാന്ദ്ര പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ 25 വർഷത്തെ പാനൽ ഇന്ന് തകരുമെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം സാന്ദ്ര തോമസിനെതിരെ വിജയ് ബാബു കുറിപ്പുമായി രംഗത്തെത്തിയിരുന്നു. സാന്ദ്ര ഇതിന് മറുപടിയും നൽകിയിട്ടുണ്ട്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മറുപടി. വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാൽ പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോയെന്നതിലേയുള്ളൂ പേടിയെന്നാണ് സാന്ദ്ര കുറിച്ചത്. പിന്നാലെ ഇതിന് മറുപടിയുമായി വിജയ് ബാബുവും രംഗത്തെത്തി.

'നിങ്ങളുമായുള്ള പാർട്ണർഷിപ്പ് ഇല്ലാതായി. നിങ്ങൾക്ക് പകരം മറ്റൊരാളെ ഞാൻ എടുത്തു. നിങ്ങൾ പറഞ്ഞ കാര്യം ശരിയാണ് സാന്ദ്ര. അത് നിങ്ങളെക്കാളും വിശ്വസിക്കാൻ പറ്റുന്നതാണ്. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് കൂടുതൽ ഉത്തരം പറയാൻ സമയമില്ല എനിക്ക് ഷൂട്ട് ഉണ്ട്. ബൈ' - എന്നാണ് വിജയ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിനൊപ്പം വീട്ടിലെ പട്ടിയുടെ ചിത്രവും വിജയ് പങ്കുവച്ചിട്ടുണ്ട്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര സമര്‍പ്പിച്ച ഹരജി എറണാകുളം സബ് കോടതി തള്ളിയിരുന്നു. മൂന്ന് കാര്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സാന്ദ്ര തോമസ് ഹരജി നൽകിയിരുന്നത്. തെരഞ്ഞെടുപ്പ് നിർത്തിവെക്കണം, വരണാധികാരിയെ നിയമിച്ചത് നിയമപരമല്ല എന്നീ കാര്യങ്ങൾ ചൂണ്ടികാണിച്ചു കൊണ്ട് സാന്ദ്ര നൽകിയ ഹരജിയാണ് കോടതി തള്ളിയത്.



TAGS :

Next Story