Quantcast

കൊച്ചിയില്‍ കറങ്ങാനിറങ്ങിയ ശരണ്യയും ടീമും: സൂപ്പര്‍ ശരണ്യയിലെ പുതിയ ഗാനം

സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്

MediaOne Logo

ijas

  • Updated:

    2022-01-19 14:02:10.0

Published:

19 Jan 2022 1:58 PM GMT

കൊച്ചിയില്‍ കറങ്ങാനിറങ്ങിയ ശരണ്യയും ടീമും: സൂപ്പര്‍ ശരണ്യയിലെ പുതിയ ഗാനം
X

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഗ്രാമപ്രദേശത്തില്‍ നിന്നും ശരണ്യയും സുഹൃത്തുക്കളും കൊച്ചിയില്‍ കറങ്ങാന്‍ ഇറങ്ങുമ്പോഴുള്ള 'ശാരു ഇന്‍ ടൗണ്‍' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ജസ്റ്റിനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കർ ആണ് സംവിധായകന്‍ ഗിരീഷിനൊപ്പം സൂപ്പർ ശരണ്യ നിർമ്മിച്ചത്. തണ്ണീർമത്തനിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജൻ, യുവതാരങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ച അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജിത്ത് പുരുഷനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ആകാശ് വർഗീസ് എഡിറ്റിങ് നിർവഹിക്കും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ്.

വിനീത് വിശ്വം, നസ്‌ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, സ്‌നേഹ ബാബു, ജ്യോതി വിജയകുമാര്‍, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

TAGS :

Next Story