Quantcast

ആ രംഗങ്ങള്‍ പിറന്നതിങ്ങനെ; സാറാസിന്‍റെ മേക്കിംഗ് വീഡിയോ കാണാം

ഒരു മുത്തശ്ശി ഗദക്ക് ശേഷം ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്

MediaOne Logo

Web Desk

  • Published:

    9 July 2021 12:18 PM IST

ആ രംഗങ്ങള്‍ പിറന്നതിങ്ങനെ; സാറാസിന്‍റെ മേക്കിംഗ് വീഡിയോ കാണാം
X

അന്ന ബെന്നും സണ്ണി വെയ്നും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സാറാസ് മികച്ച പ്രതികരണം നേടി ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ ഷൂട്ടിംഗിനിടയിലെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

'കഥ പറയണ് കഥ പറയണ്…' എന്ന ഗാനത്തിന്‍റെ അകമ്പടിയോടെയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് ഈ ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്.

ഒരു മുത്തശ്ശി ഗദക്ക് ശേഷം ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്. മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ജിബു ജേക്കബ്, ശ്രിന്ദ, ധന്യ വര്‍മ്മ, ബെന്നി പി. നായരമ്പലം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍ ശാന്ത മുരളിയും പി കെ മുരളീധരനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.



TAGS :

Next Story