Quantcast

ഒടിടിയിൽ ഇനി 'സീൻ' മാറും, റിലീസിനൊരുങ്ങി സൂര്യ-നസ്‌ലന്‍ ചിത്രം, എപ്പോൾ, എവിടെ കാണാം?

88 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം

MediaOne Logo
ഒടിടിയിൽ ഇനി സീൻ മാറും, റിലീസിനൊരുങ്ങി സൂര്യ-നസ്‌ലന്‍ ചിത്രം, എപ്പോൾ, എവിടെ കാണാം?
X

സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രം 'സീൻ' ഒടിടി റിലീസിനൊരുങ്ങുന്നു. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യയും മലയാളി താരം നസ്‌ലനും ഒന്നിച്ചെത്തുന്നുവെന്നതാണ് പ്രധാന ആകർഷണം. തിയറ്ററുകളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

88 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. മലയാളി പ്രേക്ഷകർക്കിടയിലും വലിയ പ്രതീക്ഷയുള്ള ചിത്രത്തിൽ നസ്‌ലനൊപ്പം നസ്രിയയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സൂര്യയും മലയാളി താരങ്ങളും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ സിനിമ പ്രഖ്യാപിച്ചത് മുതൽ തന്നെ 'സീൻ' വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

തിയറ്റർ റിലീസിന് പിന്നാലെ നാലാഴ്ചയ്ക്കുശേഷം ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ നാലിന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ റിലീസ് തീയതി സംബന്ധിച്ച് നെറ്റ്ഫ്ലിക്സിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

തമിഴിനൊപ്പം മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലും ചിത്രം ലഭ്യമാകുമെന്നാണ് സൂചന. സൂര്യയുടെ പ്രകടനവും ജിത്തു മാധവന്റെ സംവിധാനവും നസ്‌ലന്റെയും നസ്രിയയുടെയും സാന്നിധ്യവും ഒത്തുചേരുന്ന 'സീൻ' ഒടിടിയിൽ വൻ സ്വീകാര്യത നേടിയേക്കുമെന്നാണ് സിനിമാപ്രേമികൾക്കിടയിലെ വിലയിരുത്തൽ. റിലീസ് തീയതിയും ഭാഷകളും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

TAGS :

Next Story