Quantcast

കാർത്തിക്ക് സുബ്ബരാജ് - ജിതിൻ ഐസക് തോമസ് ചിത്രം 'രേഖ ' യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിൻസി അലോഷ്യസും ഉണ്ണി ലാലുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ

MediaOne Logo

Web Desk

  • Published:

    15 Jan 2023 1:01 PM IST

Rekha,second look poster,karthik subbaraj,Rekha Malayalam Movie
X

'അറ്റെൻഷൻ പ്ലീസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിൻ ഐസക്ക് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രേഖ. തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായ കാർത്തിക്ക് സുബ്ബരാജ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. കാർത്തിക്കിന്റെ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

വിൻസി അലോഷ്യസും ഉണ്ണി ലാലുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ജിയോ ബേബി അവതരിപ്പിച്ച ഫ്രീഡം ഫൈറ്റ് എന്ന സിനിമയിൽ ജിതിൻ ഐസക്ക് തോമസ് ഒരുക്കിയ ലഘു ചിത്രവും ശ്രദ്ധ നേടിയിരുന്നു. ഉണ്ണി ലാലുവായിരുന്നു ആ ചിത്രത്തിലും പ്രധാന വേഷത്തിൽ എത്തിയത്. എബ്രഹാം ജോസഫ് ആണ് രേഖയുടെ ചായാഗ്രാഹകൻ. രോഹിത് വി എസ് വാര്യത് എഡിറ്റിംഗ് നിർവഹിക്കുന്നു.

എസ്‌കേപ്പ് മീഡിയം, മിലൻ വി എസ്,നിഖിൽ വി എന്നിവരാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.അമിസാറ പ്രൊഡക്ഷൻ ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.ഡേവിസൻ സി ജെ ആണ് പ്രൊഡക്ഷൻ കൺട്രോളർ, പി ആർ & മാർക്കറ്റിങ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിജിറ്റൽ മാർക്കറ്റിങ് - എന്റർടൈൻമെന്റ് കോർണർ.

TAGS :

Next Story