Quantcast

ഫാമിലിമാന്‍ 2 നിരോധിക്കണം, ഇല്ലെങ്കില്‍.. മുന്നറിയിപ്പുമായി സീമാന്‍

ആമസോണ്‍ പ്രൈമില്‍ ഫാമിലി മാന്‍ എന്ന വെബ് സീരീസിന്‍റെ രണ്ടാം ഭാഗം റിലീസ് ചെയ്യാനിരിക്കെയാണ് മുന്നറിയിപ്പ്.

MediaOne Logo

Web Desk

  • Published:

    21 May 2021 11:38 AM GMT

ഫാമിലിമാന്‍ 2 നിരോധിക്കണം, ഇല്ലെങ്കില്‍.. മുന്നറിയിപ്പുമായി സീമാന്‍
X

ഫാമിലി മാന്‍ സീസണ്‍ 2 എന്ന വെബ് സീരീസ് നിരോധിക്കണമെന്ന ആവശ്യവുമായി നാം മക്കള്‍ കച്ചി നേതാവ് സീമാന്‍. തമിഴ് ജനതയെ മോശമായി ചിത്രീകരിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ആമസോണ്‍ പ്രൈമില്‍ ഫാമിലി മാന്‍ എന്ന വെബ് സീരീസിന്‍റെ രണ്ടാം ഭാഗം റിലീസ് ചെയ്യാനിരിക്കെയാണ് സീമാന്‍റെ മുന്നറിയിപ്പ്.

തമിഴ് ജനതയെ അക്രമാസക്തരായും എല്‍ടിടിഇയെ തീവ്രവാദ സംഘടനയുമായാണ് ഫാമിലി മാന്‍ 2 ചിത്രീകരിച്ചിരിക്കുന്നതെന്ന് സീമാന്‍ ആരോപിച്ചു. സീരീസ് നിരോധിച്ചില്ലെങ്കില്‍ തമിഴ് ജനതയെ കുറിച്ച് തെറ്റായ സന്ദേശമാണ് രാജ്യമാകെ എത്തുക. എങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കുകയാണെന്നും സീമാന്‍ വ്യക്തമാക്കി.

2019ൽ ആമസോൺ പ്രൈമിൽ റിലീസായ ഫാമിലിമാന്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. രണ്ടാം ഭാഗം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രൈമിൽ റിലീസാകും. ആദ്യ സീസൺ വൻ വിജയമായതോടെ രണ്ടാം സീസണിനായുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകർ. സേക്രഡ് ഗെയിംസ്, മിർസാപുർ തുടങ്ങിയ സീരീസുകൾക്കൊപ്പം ശ്രദ്ധേയമായ ഫാമിലിമാൻ മികച്ച ഒരു ആക്‌ഷൻ ത്രില്ലറാണ്.

മനോജ് ബാജ്പേയ്, പ്രിയാമണി തുടങ്ങിയവർ അഭിനയിച്ച സീരീസിന്റെ രണ്ടാം സീസണിലേക്ക് സാമന്ത അക്കിനേനി കൂടി എത്തുന്നുണ്ട്. സാമന്ത ആദ്യമായാണ് ഒരു സീരീസിൽ എത്തുന്നത്. രാജ് നിധിമോരു, ഡി.കെ കൃഷ്ണ എന്നിവരാണ് സീരീസിന്‍റെ സംവിധായകര്‍. ആദ്യ സീസണിൽ 10 എപ്പിസോഡുക‌ളാണുള്ളത്. നാഷനൽ ഇൻവസ്റ്റിഗേഷൻ ഏജൻസിയുടെ സാങ്കൽപിക ബ്രാ‌‍ഞ്ചായ ത്രട്ട് അനാലിസിസ് ആൻഡ് സർവേലൻസ് സെല്ലിലെ ​അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് എത്തുന്നത്. മലയാളിയായ നീരജ് മാധവനും ഫാമിലി മാനിലുണ്ട്. സീരീസിന്റെ രണ്ടാമത്തെ സീസൺ ഫെബ്രുവരി 12ന് റിലീസാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം മാറ്റിവെയ്ക്കുകയായിരുന്നു.

TAGS :

Next Story