Quantcast

ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് അക്ഷയ് കുമാര്‍ ചിത്രം, പൃഥ്വിരാജിനും പൊള്ളും; 'സെല്‍ഫി' ആദ്യദിന കലക്ഷന്‍ ഇങ്ങനെ....

അടുത്തിടെ അക്ഷയ് കുമാറിന്‍റേതായി പുറത്തിറങ്ങിയ സാമ്രാട്ട് പൃഥ്വിരാജ്, രാമസേതു, രക്ഷാബന്ധന്‍ എന്നീ ചിത്രങ്ങളും തിയറ്ററുകളില്‍ പരാജയമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-25 10:22:18.0

Published:

25 Feb 2023 10:19 AM GMT

Akshay Kumar, Selfiee, അക്ഷയ് കുമാര്‍, സെല്‍ഫി, പൃഥ്വിരാജ്, Prithviraj Sukumaran
X

അക്ഷയ് കുമാര്‍ നായകനായി പുറത്തിറങ്ങിയ പുതിയ ചിത്രം 'സെല്‍ഫി' ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കിയില്ലെന്ന് റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് സെല്‍ഫിയുടെ ആദ്യ ദിന തിയറ്റര്‍ പ്രകടനം പങ്കുവെച്ചത്. ചിത്രത്തിന് ദുരന്തപൂര്‍ണമായ ആദ്യ ദിനമായിരുന്നെന്നും ബോളിവുഡ് ഇന്‍ഡസ്ട്രിയാകെ ചിത്രത്തിന്‍റെ തിയറ്റര്‍ നില കണ്ട് ഞെട്ടിയിരിക്കുകയാണെന്നും തരണ്‍ ട്വീറ്റില്‍ പറഞ്ഞു. ഒരു വലിയ താരത്തിന്‍റെ ചിത്രത്തിന് ലഭിക്കുന്ന മോശം തുടക്കമാണ് സെല്‍ഫിക്ക് ലഭിച്ചതെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന് 2.55 കോടി രൂപ മാത്രമാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്.

കോവിഡിന് ശേഷം തിയറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രങ്ങളെല്ലാം തന്നെ പരാജയം രുചിച്ചിരുന്നു. അടുത്തിടെ അക്ഷയ് കുമാറിന്‍റേതായി പുറത്തിറങ്ങിയ സാമ്രാട്ട് പൃഥ്വിരാജ്, രാമസേതു, രക്ഷാബന്ധന്‍ എന്നീ ചിത്രങ്ങളും തിയറ്ററുകളില്‍ പരാജയമായിരുന്നു. മലയാളത്തില്‍ പുറത്തിറങ്ങിയ 'ഡ്രൈവിങ് ലൈസന്‍സ്' എന്ന ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് 'സെല്‍ഫി'. 2019ല്‍ റിലീസ് ചെയ്ത 'ഡ്രൈവിങ് ലൈസന്‍സ്' മികച്ച വിജയം സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമായിരുന്നു ഡ്രൈവിങ് ലൈസന്‍സിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്‍റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്‍റെ വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാണ് അഭിനയിക്കുന്നത്. രാജ് മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രം ധർമ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കരൺ ജോഹറും പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനുമാണ് നിർമിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിച്ച ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് സെല്‍ഫി.

സച്ചി തിരക്കഥ എഴുതിയ ചിത്രം മലയാളത്തിൽ സംവിധാനം ചെയ്തത് ജീൻ പോൾ ലാൽ ആയിരുന്നു. മിയ, ദീപ്തി സതി, സൈജു കുറുപ്പ്, ലാലു അലക്സ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

TAGS :

Next Story