Quantcast

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം 'ഗോൾഡു'മായി അൽഫോൺസ് പുത്രൻ

പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് അൽഫോൺസിന്റെ ചിത്രമെത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2022-03-22 12:13:37.0

Published:

22 March 2022 12:07 PM GMT

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ഗോൾഡുമായി അൽഫോൺസ് പുത്രൻ
X

പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്‌. ഗോൾഡിന്റെ ടീസർ എത്തുന്നു. പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് അൽഫോൺസിന്റെ ഒരു സിനിമയെത്തുന്നത്. ചിത്രത്തിന്റെ ടീസർ ഇന്നെത്തുമെന്ന് അൽഫോൺസ് പറഞ്ഞു. മാർച്ച് 25 മുതൽ തിയേറ്ററുകളിലും ടീസർ റിലീസ് ചെയ്യുമെന്നും അൽഫോൻസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചു.

'ഏഴ് വർഷത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം ഞാൻ എന്റെ സിനിമയുമായി തിരിച്ചെത്തുകയാണ്. 'ഗോൾഡ്' ടീസർ ഇന്ന് വൈകുന്നേരം 6 മണിക്ക് മാജിക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും. ഈ വെള്ളിയാഴ്ച, മാർച്ച് 25ന് 'ഗോൾഡ്' ടീസർ തീയറ്ററുകളിൽ റിലീസ് ചെയ്യും. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹവും ഉണ്ടാവണം. ടീസർ കണ്ടിട്ട് അഭിപ്രായം പറയൂ'.. അൽഫോൻസ് കുറിച്ചു. പൃഥ്വിരാജ്, സുപ്രിയ എന്നിവർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

ഗോൾഡ് വേറെ ഒരു ടൈപ്പ് സിനിമയാണ് എന്നും കുറച്ചു നല്ല കഥാപാത്രങ്ങളും നല്ല താരങ്ങളും കുറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത ചിത്രമാണ് എന്നും അൽഫോൻസ് മുൻപ് സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകനായി എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഗോൾഡിന്റെ നിർമ്മാണം.

TAGS :

Next Story