Quantcast

കിംഗ് ഖാനും നമ്മുടെ ചാക്കോച്ചനും ഇന്ന് പിറന്നാള്‍

ഷാരൂഖ് 57-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ചാക്കോച്ചന് ഇന്ന് 46 വയസ് തികയുകയാണ്

MediaOne Logo

Web Desk

  • Published:

    2 Nov 2022 2:55 AM GMT

കിംഗ് ഖാനും നമ്മുടെ ചാക്കോച്ചനും ഇന്ന് പിറന്നാള്‍
X

ഇവര്‍ രണ്ടു പേരും ഇന്ത്യന്‍ സിനിമയിലെ പ്രണയനായകന്‍മാരാണ്. ഒരാള്‍ അങ്ങ് ബോളിവുഡിലാണ് പ്രണയം പടര്‍ത്തിയതെങ്കില്‍ മറ്റെയാള്‍ നമ്മുടെ മലയാളികളുടെ പ്രിയതാരമാണ്. അതേ..കിംഗ് ഖാന്‍ എന്ന ഷാരൂഖ് ഖാനും ചാക്കോച്ചന്‍ എന്ന കുഞ്ചാക്കോ ബോബനും ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. ഷാരൂഖ് 57-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ചാക്കോച്ചന് ഇന്ന് 46 വയസ് തികയുകയാണ്.

ബി ടൗണിന്‍റെ ബാദ്ഷാ

ബോളിവുഡില്‍ നിരവധി ഖാന്‍മാരുണ്ടെങ്കിലും കിംഗ് ഖാനെന്ന് പറയാന്‍ ആകെ ഒരാളെയുള്ളൂ അത് ഷാരൂഖ് ഖാനാണ്. 1992ല്‍ പുറത്തിറങ്ങിയ ദീവാന എന്ന സിനിമയിലൂടെയാണ് ഷാരൂഖ് ഖാന്‍റെ സിനിമാജീവിതം തുടങ്ങിയത്. 2018ല്‍ റിലീസ് ചെയ്ത സീറോയാണ് ഷാരൂഖ് ഖാന്‍ നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2019ല്‍ പുറത്തിറങ്ങിയ സോയ ഫാക്ടറിന് വേണ്ടി നരേഷനും ലയണ്‍ കിംഗ് ഹിന്ദി പതിപ്പിന് വേണ്ടി ഡബ്ബിംഗും കിംഗ് ഖാന്‍ ചെയ്തു. ആമിര്‍ ഖാന്‍റെ ലാല്‍ സിംഗ് ഛദ്ദയിലും റോക്കട്രി ദ നമ്പി എഫക്ടിലും അതിഥി വേഷത്തിലെത്തിയിരുന്നു. പത്താന്‍,ജവാന്‍,ടൈഗര്‍ 3,ഡങ്കി...പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഖാന്‍ ചിത്രങ്ങള്‍ ഇവയാണ്.

ഖാന്‍റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്ത്യ (2007), ഓം ശാന്തി ഓം (2007) രബ് നേ ബനാ ദി ജോഡി (2008) തുടങ്ങിയവ ബോളിവുഡിലെ വൻവിജയചിത്രങ്ങളാണ്. കഭി ഖുശി കഭി ഗം (2001), കൽ ഹോ ന ഹോ (2003), വീർ-സാരാ (2004), കഭി അൽവിദ ന കഹ്നാ (2006),മൈ നെയിം ഈസ് ഖാൻ (2010) തുടങ്ങിയവ വിദേശത്ത് പോലും പണം വാരിക്കൂട്ടി. ദിൽ‌വാലേ ദുൽ‌ഹനിയ ലേജായേ‌ഗേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. പിറന്നാളിനോട് അനുബന്ധിച്ച് മുംബൈയിലെ വസതിയായ മന്നത്തിന് മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ ഷാരൂഖ് ഖാന്‍ അഭിവാദ്യം ചെയ്തു. മകന്‍ അബ്രാമിനൊപ്പമാണ് ഖാന്‍ ആരാധകരെ കണ്ടത്കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി ഷാരൂഖ് പിറന്നാള്‍ ദിവസം ആരാധകരെ കണ്ടിരുന്നില്ല. ഇതു കൂടാതെ താജ്‍ലാന്‍ഡ്സ് എന്‍ഡില്‍ ആരാധകരുമായി ഒരു കൂടിക്കാഴ്ചയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് നടനുമായി അടുത്ത വൃത്തങ്ങള്‍ പിങ്ക് വില്ലയോട് പറഞ്ഞു.

റൊമാന്‍റിക് നായകന്‍റെ ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ റി-റിലീസ് ചെയ്യുമെന്ന് യഷ് രാജ് ഫിലിംസ് അറിയിച്ചു. 1990ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഇപ്പോഴും മുംബൈയിലെ മറാത്ത മന്ദിറില്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

മലയാളത്തിന്‍റെ റൊമാന്‍റിക് ഹീറോ

അനിയത്തി പ്രാവിലൂടെ പ്രണയനായകനായിട്ടാണ് എത്തിയതെങ്കിലും കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ കുറച്ചു നാളുകളായി ട്രാക്ക് മാറ്റിയിരിക്കുകയാണ്. ആദ്യചിത്രം ഹിറ്റായിരുന്നെങ്കിലും പിന്നീട് വന്ന ഒരേ ഗണത്തില്‍ പെട്ട സിനിമകള്‍ ചാക്കോച്ചന്‍റെ കരിയറിലെ പരാജയങ്ങളായിരുന്നു. പരാജയങ്ങള്‍ വിജയങ്ങളാക്കി വന്‍ തിരിച്ചുവരവാണ് 2010ല്‍ പുറത്തിറങ്ങിയ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ നടത്തിയത്.

ചോക്ലേറ്റ് ഹീറോ എന്ന ഇമേജില്‍ നിന്നും ചാക്കോച്ചന്‍ പുറത്തിറങ്ങിയ സിനിമകളായിരുന്നു പിന്നീട് വന്നത്. ട്രാഫിക്, വിശുദ്ധന്‍, വേട്ട തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇതുവരെ കാണാത്ത ചാക്കോച്ചനെ പ്രേക്ഷകര്‍ കണ്ടു. പിന്നീടങ്ങോട്ടുള്ള സിനിമകളെല്ലാം ചാക്കോച്ചന്‍ എന്ന നടനെ അടയാളപ്പെടുത്തുന്നതായിരുന്നു. ഒറ്റ് ആണ് കുഞ്ചാക്കോയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

TAGS :

Next Story