Quantcast

ലോകത്തെ സ്വാധീനിച്ച 100 പേര്‍: 'ടൈം' പട്ടികയില്‍ ഷാരൂഖ് ഖാനും രാജമൗലിയും

എഴുത്തുകാരൻ സൽമാൻ റുഷ്ദി, ടെലിവിഷൻ അവതാരക പത്മ ലക്ഷ്മി എന്നിവരും പട്ടികയിലുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-04-14 02:37:16.0

Published:

14 April 2023 2:34 AM GMT

Shah Rukh Khan And SS Rajamouli On Time 100 Most Influential List
X

ഡല്‍ഹി: 2023ല്‍ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനും സംവിധായകന്‍ എസ്.എസ് രാജമൗലിയും. ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇരുവരുടെയും പേരുള്ളത്. എഴുത്തുകാരൻ സൽമാൻ റുഷ്ദി, ടെലിവിഷൻ അവതാരക പത്മ ലക്ഷ്മി എന്നിവരും പട്ടികയിലുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടന്‍റെ രാജാവ് ചാൾസ്, സിറിയൻ വംശജരായ നീന്തൽ താരങ്ങളും ആക്ടിവിസ്റ്റുകളായ സാറ മർഡിനി, യുസ്ര മര്‍ഡിനി, ട്വിറ്റര്‍ സി.ഇ.ഒ ഇലോൺ മസ്‌ക്, ഗായിക ബിയോൺസ്, ഫുട്ബോള്‍ താരം ലയണല്‍ മെസി എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.

ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്താന്‍ ടൈം മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഷാരൂഖ് ഖാനാണ് ഒന്നാമതെത്തിയത്. 12 ലക്ഷത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ നാല് ശതമാനം വോട്ട് നേടി. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഇറാനിലെ സ്ത്രീകളാണ് രണ്ടാമതെത്തിയത്. മൂന്ന് ശതമാനം വോട്ടാണ് നേടിയത്. 2020ല്‍ കോവിഡ് മഹാമാരി തുടങ്ങിയതു മുതല്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍‌ രണ്ടു ശതമാനം വോട്ടോടെ മൂന്നാമതെത്തി. ഹാരി രാജകുമാരനും മേഗനുമാണ് നാലാം സ്ഥാനത്തെത്തിയത്. 1.9 ശതമാനം വോട്ടാണ് നേടിയത്. 1.8 ശതമാനം വോട്ട് ലയണല്‍ മെസിക്ക് ലഭിച്ചു.

ഷാരൂഖ് ഖാന്‍ എന്ന പ്രതിഭാസത്തെ കുറിച്ച് പറയാന്‍ 150 വാക്കുകള്‍ മതിയാവില്ലെന്ന് നടി ദീപിക പദുകോണ്‍ പറഞ്ഞു. ഷാരൂഖ് ഖാന്‍ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി എക്കാലവും അറിയപ്പെടും. ധൈര്യവും ഉദാരമനസ്കതയും അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നുവെന്നും ദീപിക പറഞ്ഞു.

ഷാരൂഖിന്‍റെ പഠാന്‍ 1000 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ബിഗ് സ്ക്രീനില്‍ തിരിച്ചെത്തിയ ചിത്രമാണ് പഠാന്‍. സിനിമയില്‍ ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ ചൊല്ലി സംഘ്പരിവാര്‍ അനുകൂലികള്‍ വിദ്വേഷ പ്രചാരണം നടത്തിയിരുന്നുവെങ്കിലും സിനിമ ബോക്സ്ഓഫീസില്‍ സൂപ്പര്‍ഹിറ്റായി. ആറ്റ്‍ലിയുടെ ജവാനാണ് ഷാരൂഖിന്‍റെ അടുത്ത സിനിമ.

Summary- Indian actor Shah Rukh Khan, film director S.S. Rajamouli, author Salman Rushdie and television host and judge Padma Lakshmi are among Time magazine's world's 100 most influential people of 2023

TAGS :

Next Story