Quantcast

'പത്താന്‍റെ ഒളിവു ജീവിതം അവസാനിപ്പിക്കാൻ സമയമായി...'; ഗംഭീര ആക്ഷനുമായി ഷാരൂഖ് ഖാനും ദീപികയും; ട്രെയിലർ പുറത്ത്

ഷാറൂഖിന്റെ വില്ലനായി എത്തുന്നത് ജോൺ എബ്രഹാമാണ്

MediaOne Logo

Web Desk

  • Updated:

    2023-01-10 08:21:26.0

Published:

10 Jan 2023 12:10 PM IST

pathan trailer,pathan movie trailer,pathaan movie,shah rukh khan,pathan trailer out
X

ഷാരൂഖ് ഖാൻ,ദീപിക പദുക്കോൺ,ജോൺ എബ്രഹാം

ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്ന പത്താന്റെ ട്രെയിലർ പുറത്തിറങ്ങി. അതിഗംഭീര ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിന്റെ മുഖ്യ ആകർഷണം. രാജ്യസുരക്ഷക്കായി എത്തുന്ന ഉദ്യോഗസ്ഥരായാണ് ഷാരൂഖ് ഖാനും ദീപികയും എത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഷാറൂഖിന്റെ വില്ലനായി എത്തുന്നത് ജോൺ എബ്രഹാമാണ്. സിദ്ധാർഥ് ആനന്ദാണ് ബിഗ് ബജറ്റ് ചിത്രമായ പത്താൻ സംവിധാനം ചെയ്തിരിക്കുന്നത്.

നാല് വർഷങ്ങൾക്ക് ശേഷമാണ് ഷാരൂഖ് ഖാൻ നായകാനായെത്തുന്ന ചിത്രം തിയേറ്ററിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് പത്താനെ കാത്തിരിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജനുവരി 25 നാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നത്.

ഗാനരംഗങ്ങളുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ പത്താൻ ഏറെ വിവാദങ്ങൾക്കിരയായിരുന്നു. ചിത്രത്തിലെ 'ബേ ഷറം രംഗ്' എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങൾക്കു തുടക്കം കുറിച്ചത്.റിലീസിന് മുൻപേ ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഒ.ടി.ടി വിതരണാവകാശത്തിലൂടെയാണ് ഈ നേട്ടം. ആമസോൺ പ്രൈമാണ് പത്താന്‍റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയത്. 250 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.


TAGS :

Next Story