'ഇരട്ട' സംവിധായകന്‍ ബോളിവുഡിലേക്ക്; ഷാരൂഖിന്‍റെ റെഡ് ചില്ലീസിനായി തിരക്കഥയെഴുതും

ഇരട്ടയുടെ റീമെയ്ക്കല്ല, പുതിയ സിനിമയ്ക്കായാണ് രോഹിത് തിരക്കഥ എഴുതുക

MediaOne Logo

Web Desk

  • Published:

    7 March 2023 11:25 AM GMT

ഇരട്ട സംവിധായകന്‍ ബോളിവുഡിലേക്ക്; ഷാരൂഖിന്‍റെ റെഡ് ചില്ലീസിനായി തിരക്കഥയെഴുതും
X

ഇരട്ട എന്ന സിനിമയുടെ സംവിധായകന്‍ രോഹിത് എം.ജി കൃഷ്ണന്‍ ബോളിവുഡ് അരങ്ങേറ്റത്തിനു ഒരുങ്ങുന്നു. ജോജു ജോര്‍ജ് ഡബിള്‍ റോളിലെത്തിയ ഇരട്ട ഒടിടി റിലീസോടെ പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ഷാരൂഖ് ഖാന്റെ പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസാണ് രോഹിത്തിനെ സമീപിച്ചത്.

റെഡ് ചില്ലീസ് തിരക്കഥ എഴുതാനാണ് രോഹിത്തിനെ സമീപിച്ചത്. ഇരട്ടയുടെ റീമെയ്ക്കല്ല, പുതിയ സിനിമയ്ക്കായാണ് രോഹിത് തിരക്കഥ എഴുതുക. ഇരട്ടയ്ക്ക് ലഭിച്ച നല്ല അഭിപ്രായങ്ങളില്‍ സന്തോഷമുണ്ടെന്ന് രോഹിത് പറഞ്ഞു.

ഇരട്ട സഹോദരന്മാരുടെ വേഷത്തില്‍ ജോജു ജോര്‍ജ് അഭിനയിച്ച ത്രില്ലറാണ് ഇരട്ട. ഇരുവരും പൊലീസുകാരാണ്. ദുരൂഹത നിറഞ്ഞ ഒരു മരണത്തിന്‍റെ ചുരുളഴിയുന്നത് എന്നന്നേയ്ക്കുമായി വേട്ടയാടുന്ന ഒരു യാഥാര്‍ഥ്യത്തിലേക്കാണ്.

അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മനു ആന്റണി എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ആർട്ട് വിഭാഗം കൈകാര്യം ചെയ്തത് ദിലീപ് നാഥാണ്. അൻവർ അലിയുടേതാണ് വരികൾ. സമീറ സനീഷ് വസ്ത്രാലങ്കാരവും റോണക്‌സ് മേക്കപ്പും നിര്‍വഹിച്ചു.

TAGS :

Next Story