Quantcast

ഹോട്ടലില്‍ കയറിയപ്പോള്‍ അവിടെ ശ്രീജേഷ്; ആ നിമിഷം മനോഹരമെന്ന് ഷാജി കൈലാസ്

''പരസ്പരം കണ്ടപ്പോൾ, സംസാരിച്ചപ്പോൾ, അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ, അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറി..."

MediaOne Logo

Web Desk

  • Published:

    3 Oct 2021 3:46 PM GMT

ഹോട്ടലില്‍ കയറിയപ്പോള്‍ അവിടെ ശ്രീജേഷ്; ആ നിമിഷം മനോഹരമെന്ന് ഷാജി കൈലാസ്
X

മലയാള സിനിമക്ക് ഒരുപാട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ഇപ്പോള്‍ മോഹന്‍ലാലിന്‍റെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലാണ് അദ്ദേഹം. ഇപ്പോള്‍ ഷൂട്ടിങ്ങിനിടെ ടോകിയോ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷിനെ കണ്ടുമുട്ടിയതിന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ.

ഫേസ്ബുക്കിലായിരുന്നു ശ്രീജേഷിനെയും കുടുംബത്തേയും കണ്ടതിന്‍റെ വിശേഷം ഫോട്ടോ സഹിതം ഷാജി കൈലാസ് പങ്കുവെച്ചത്. ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭയാണ് ശ്രീജേഷെന്നും ഷാജി കൈലാസ് കുറിക്കുന്നു. അവിചാരിതം, മനോഹരം എന്നാണ് ആ നിമിഷത്തെ ഷാജി കൈലാസ് വര്‍ണ്ണിക്കുന്നത്.

ഷാജി കൈലാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അവിചാരിതം... മനോഹരം...

അതൊരു അപ്രതീക്ഷിത കാഴ്ചയായിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാലിനെ നായകനാക്കി ഞാൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാലക്കാട് കുതിരാൻ ഭാഗത്ത് നടക്കുന്നു. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുമ്പോഴാണ് ശ്രീ പി ആർ ശ്രീജേഷ് കയറിവരുന്നത്... കൂടെ സ്നേഹമുള്ള കുടുംബവും. ഒളിംപിക്‌സിൽ മെഡൽ നേടിയ മലയാളി.. ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭ.. പരസ്പരം കണ്ടപ്പോൾ, സംസാരിച്ചപ്പോൾ, അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറി. ശ്രീജേഷിനെ കണ്ടതും സംസാരിക്കാൻ പറ്റിയതും മഹാഭാഗ്യമായി കരുതുന്നു. ഈ കായികതാരം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.. മലയാളിയുടെ പേരും പെരുമയും സഹ്യൻ കടന്ന്, കടൽ കടന്ന് ലോകമെമ്പാടും എത്തട്ടെ... നന്ദി ശ്രീജേഷ്... അങ്ങേക്ക് വേണ്ടി ഏതൊരു കയികപ്രേമിയേയും പോലെ ഞാനും പ്രാർത്ഥിക്കുന്നു..

ചക് ദേ ഇന്ത്യ...

TAGS :

Next Story