Quantcast

'അങ്ങനെ ബൈബിളിൽ പറയുന്നില്ല...' ഷാജി കൈലാസിന് തിരുത്തുമായി സജി മാർക്കോസ്

"ബൈബിളിലേതെന്ന പേരിൽ പ്രചാരം സിദ്ധിച്ച പല പ്രയോഗങ്ങളും ബൈബിളിൽ ഇല്ലാത്തതോ തെറ്റായ രീതിയിൽ ഉദ്ധരിക്കപ്പെട്ടതോ ആണ്"

MediaOne Logo

Web Desk

  • Published:

    10 July 2022 4:33 PM GMT

അങ്ങനെ ബൈബിളിൽ പറയുന്നില്ല... ഷാജി കൈലാസിന് തിരുത്തുമായി സജി മാർക്കോസ്
X

'കടുവ' സിനിമയിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ സംബന്ധിച്ച് മോശം പരാമർശം നടത്തിയ സംഭവത്തിൽ മാപ്പുപറയുന്നതിനിടെ സംവിധായകൻ ഷാജി കൈലാസ് ബൈബിളിനെ ഉദ്ധരിച്ചത് തെറ്റായ രീതിയിലെന്ന് ബ്ലോഗറും പ്രഭാഷകനും സഞ്ചാരിയുമായ സജി മാർക്കോസ്. ഫേസ്ബുക്ക് കുറിപ്പിൽ ഷാജി കൈലാസ് 'പിതാക്കന്മാർ പച്ചമുന്തിരിങ്ങ തിന്നു, മക്കളുടെ പല്ല് പുളിച്ചു' എന്ന് ബൈബിളിൽ ഉള്ളതായി പരാമർശിച്ചിരുന്നു. എന്നാൽ ഇങ്ങനെയാരു പരാമർശം ബൈബിളിൽ ഇല്ലെന്നും 'പച്ചമുന്തിരിങ്ങ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളൂ' എഎന്നാണ് ബൈബിളിൽ (യിരെമ്യാവു 31:30) പറയുന്നതെന്നും സജി മാർക്കോസ് ഫേസ്ബുക്കിൽ എഴുതി.

ബൈബിളിലേതെന്ന പേരിൽ പ്രചാരം സിദ്ധിച്ച പല പ്രയോഗങ്ങളും ബൈബിളിൽ ഇല്ലാത്തതോ തെറ്റായ രീതിയിൽ ഉദ്ധരിക്കപ്പെട്ടതോ ആണെന്ന് മറ്റൊരു പോസ്റ്റിൽ സജി മാർക്കോസ് ചൂണ്ടിക്കാട്ടി. പോസ്റ്റ് ഇങ്ങനെ:

'ബൈബിളിൽ ഇല്ലാത്ത പ്രയോഗങ്ങൾ :

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും (ഇത് ബൈബിളിന്റെ അടിസ്ഥാനത്തോട് നീതി പുലർത്തുന്നതല്ല)

നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നാണ് (അത് ഏതു വിശ്വസിക്കും ബാധകമല്ല)

ദുഷ്ടനെ ദൈവം പന പോലെ വളർത്തും - അങ്ങിനെ ഒരു വാചകം ബൈബിളിൽ ഇല്ല.

നിങ്ങളിൽ പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ - അങ്ങിനെയല്ല ആ വാചകം - നിങ്ങളിൽ പാപം ചെയ്യാത്തവൻ ആദ്യം കല്ലെറിയട്ടെ എന്നാണ് (രണ്ടാമത് നിങ്ങൾക്ക് ഉറപ്പായും ചാൻസ് ഉണ്ട് )

പത്രോസെ നീ പാറ ആകുന്നു - അങ്ങിനെ ഒരു വാചകം ബൈബിളിൽ ഇല്ല (നീ പത്രോസ് ആകുന്നു - ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും എന്നാണ് ബൈബിൾ വാക്യം)

ഏറ്റവും പുതിയ ഷാജി കൈലാസ് വേർഷൻ - പിതാക്കന്മാർ പച്ച മുന്തിരിങ്ങ തിന്നാൽ മക്കളുടെ പല്ലു പുളിക്കും - അതും ബൈബിളിൽ ഇല്ല (ഇപ്പൊ ഇത്രയുമേ ഓർമ്മ വരുന്നുള്ളൂ)'

ഭിന്നശേഷിയുള്ള കുട്ടികൾ ജനിക്കുന്നത് അവരുടെ മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമാണെന്ന തരത്തിലുള്ള 'കടുവ' നായകൻ പൃഥ്വിരാജിന്റെ ഡയലോഗാണ് വിവാദത്തിന് കാരണമായത്. ഭിന്നശേഷി ആക്ടിവിസ്റ്റുകളടക്കം നിരവധി പേർ ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രംഗത്തുവന്നു. 2016-ലെ ഭിന്നശേഷി അവകാശനിയമം 92-ാം വകുപ്പുപ്രകാരം ഈ ഡയലോഗ് കുറ്റകരമാണെന്ന് കാണിച്ച് സിനിമക്കെതിരെ പരിവാർ കേരള എന്ന സംഘടന പരാതി നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സംവിധായകൻ ഷാജി കൈലാസും പ്രധാന നടൻ പൃഥ്വിരാജും മാപ്പപേക്ഷിച്ചത്.

ഭിന്നശേഷിയുള്ള കുട്ടികൾ ജനിക്കുന്നത് അവരുടെ മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമാണെന്ന തരത്തിലുള്ള 'കടുവ' നായകൻ പൃഥ്വിരാജിന്റെ ഡയലോഗാണ് വിവാദത്തിന് കാരണമായത്. ഭിന്നശേഷി ആക്ടിവിസ്റ്റുകളടക്കം നിരവധി പേർ ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രംഗത്തുവന്നു. 2016-ലെ ഭിന്നശേഷി അവകാശനിയമം 92-ാം വകുപ്പുപ്രകാരം ഈ ഡയലോഗ് കുറ്റകരമാണെന്ന് കാണിച്ച് സിനിമക്കെതിരെ പരിവാർ കേരള എന്ന സംഘടന പരാതി നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സംവിധായകൻ ഷാജി കൈലാസും പ്രധാന നടൻ പൃഥ്വിരാജും മാപ്പപേക്ഷിച്ചത്.

'ആ സംഭാഷണ ശകലം കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്നുമാത്രമാണ് അഭ്യർത്ഥിക്കാനുള്ളത്. അങ്ങനെയാരു സംഭാഷണം എഴുതുമ്പോൾ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോൾ നായകനായ പൃഥ്വിരാജോ ആ സീൻ ഒരുക്കുമ്പോൾ ഞാനോ അതിന്റെ മറ്റു വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്...' ഷാജി കൈലാസിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

'ക്ഷമിക്കണം. അതൊരു തെറ്റായിരുന്നു. അത് ഞങ്ങൾ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു...' എന്ന വാചകത്തോടെ പൃഥ്വിരാജ് ഷാജി കൈലാസിന്റെ കുറിപ്പ് ഫേസ്ബുക്കിൽ ഷെയർ ചെയ്തു.

TAGS :

Next Story