ഷെയിന്‍ നിഗം സംവിധായകനാവുന്നു; ആദ്യ സിനിമ റിലീസ് ചെയ്യുക സ്വന്തം ഒ.ടി.ടിയില്‍

ചിത്രത്തിന്‍റെ കഥ, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിങ്, സംഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുക ഷെയിന്‍ നിഗമായിരിക്കും

MediaOne Logo

Web Desk

  • Updated:

    2022-09-23 10:47:39.0

Published:

23 Sep 2022 10:43 AM GMT

ഷെയിന്‍ നിഗം സംവിധായകനാവുന്നു; ആദ്യ സിനിമ റിലീസ് ചെയ്യുക സ്വന്തം ഒ.ടി.ടിയില്‍
X

നടന്‍ ഷെയിന്‍ നിഗം ആദ്യമായി സംവിധായകനാവുന്നു. മാജിക്കല്‍ റിയലിസം വിഭാഗത്തില്‍പ്പെടുന്ന 'സം വേര്‍' (Somewhere)എന്ന് പേരിട്ട ചിത്രം സ്വന്തം ഒ.ടി.ടിയിലൂടെയാകും റിലീസ് ചെയ്യുകയെന്ന് ഷെയിന്‍ നിഗം അറിയിച്ചു. ഷോര്‍ട്ട് ഫിലിം രൂപത്തിലാകും ചിത്രം പ്രേക്ഷകരിലേക്കെത്തുക.

ചിത്രത്തിന്‍റെ കഥ, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിങ്, സംഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുക ഷെയിന്‍ നിഗമായിരിക്കും. ഫയാസ് എന്‍.ഡബ്ല്യൂ കഥയിലും തിരക്കഥയിലും പങ്കാളിയാണ്. പ്രകാശ് അലക്സ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കലാ സംവിധാനം-ഫയാസ് എന്‍.ഡബ്ല്യൂ. പ്രൊഡക്ഷന്‍ കണ്ട്രോളര്‍-അശ്വിന്‍ കുമാര്‍. ശബ്ദ മിശ്രണം-വിക്കി, കിശന്‍. പോസ്റ്റര്‍ ഡിസൈന്‍, ടൈറ്റില്‍ ഡിസൈന്‍-ഏസ്തറ്റിക്ക് കുഞ്ഞമ്മ. മേക്ക് അപ്പ്-റിസ്‍വാന്‍ ദ മേക്ക് അപ്പ് ബോയ്. സിനിമയുടെ ഭാഗമായുള്ളവരില്‍ ഭൂരിപക്ഷവും ഷെയിനിന്‍റെ സ്കൂള്‍കാല സുഹൃത്തുക്കളാണ്.

ജീവന്‍ ജോജോയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ' ഉല്ലാസം' ആണ് ഷെയിനിന്‍റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ബര്‍മുഡ, വേല എന്നിവയാണ് ഷെയിനിന്‍റെ പുതിയ ചിത്രങ്ങള്‍.

TAGS :

Next Story