Quantcast

മതവിദ്വേഷത്തിന് കാത്തുനിന്നവര്‍ അവസരം മുതലെടുത്തു, അവരെ മലയാളികൾ അവജ്ഞയോടെ തള്ളും...തള്ളണം; ഷെയിന്‍ നിഗം

വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്

MediaOne Logo

Web Desk

  • Published:

    23 May 2024 5:42 AM GMT

shane nigam
X

‘ലിറ്റില്‍ ഹാര്‍ട്ട്സ്’ എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ഉണ്ണിമുകുന്ദനെതിരെയും അദേഹത്തിന്‍റെ ഫാന്‍സ് അസോസിയേഷനെതിരെയും നടത്തിയ പരാമര്‍ശങ്ങളില്‍ വ്യക്തത വരുത്തി നടന്‍ ഷെയിന്‍ നിഗം.വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.

അഭിമുഖത്തിനിടെ തനിക്ക് ഷെയ്ൻ - മഹിമ കോംബോയാണ് ഇഷ്ടമെന്ന് നായിക മഹിമ നമ്പ്യാര്‍ പറഞ്ഞിരുന്നു. ഇതുകേട്ട് താൻ മഹി - ഉംഫിയുടെ ആളാണെന്ന് ഷെയ്ൻ പറയുന്നു. ഉംഫിയെന്ന് പറയുന്നത് ഉണ്ണി മുകുന്ദൻ ഫാൻസ് ഇന്ത്യയാണെന്നും ഷെയിന്‍ പറഞ്ഞത്. ഇതാണ് ചിലർ വിവാദമാക്കിയത്.

ഷെയിന്‍ നിഗത്തിന്‍റെ കുറിപ്പ്

കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.

പിന്നെ അവസരം മുതലെടുത്തു മതവിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ എന്‍റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും...തള്ളണം... ഇത് ഷെയിൻ നിഗത്തിന്‍റെയും ഉണ്ണി മുകുന്ദന്‍റെയും മമ്മൂട്ടിയുടെയും, മോഹൻലാലിന്‍റെയും സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്...

TAGS :

Next Story