Quantcast

75 കോടി നഷ്ടപരിഹാരം വേണം; ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ ഷെര്‍ലിന്‍ ചോപ്ര നോട്ടീസയച്ചു

രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ശിൽപ ഷെട്ടി മാനസിക പീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയെന്നും ആരോപിച്ച് ഷെർലിൻ ചോപ്ര മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-10-29 05:11:11.0

Published:

29 Oct 2021 5:04 AM GMT

75 കോടി നഷ്ടപരിഹാരം വേണം; ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ ഷെര്‍ലിന്‍ ചോപ്ര നോട്ടീസയച്ചു
X

നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും അധോലോക കുറ്റവാളികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന് മോഡൽ ഷെർലിൻ ചോപ്ര. താനനുഭവിച്ച മാനസികപീഡനത്തിന് നഷ്ട പരിഹാരമായി 75 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് ഷെര്‍ലിന്‍ ചോപ്ര ശില്‍പയ്ക്കും രാജിനുമെതിരെ നോട്ടീസയച്ചു. മുംബൈ പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തണമെന്നാണ് ഷെര്‍ലിന്‍ ചോപ്രയുടെ ആവശ്യം.

രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ശിൽപ ഷെട്ടി മാനസികപീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയെന്നും ആരോപിച്ച് ഷെർലിൻ ചോപ്ര മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു. 2019 മാർച്ച് 27ന് രാത്രി വൈകി രാജ് കുന്ദ്ര തന്റെ വീട്ടില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

എന്നാല്‍, ഈ പരാതി കെട്ടിച്ചമച്ചതാണെന്നും തങ്ങളെ അപകീർത്തിപ്പെടുത്തിയതിന് 50 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ശിൽപയും ഭർത്താവും ഷെർലിനെതിരെ വക്കീല്‍ നോട്ടീസയച്ചു. ഇതിനുള്ള പ്രതികരണമായാണ് 75 കോടി രൂപ ആവശ്യപ്പെട്ട് ഷെർലിന്‍ നോട്ടീസയച്ചത്.

രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്രക്കേസിൽ മുംബൈ പൊലീസ് നേരത്തേ ഷെർലിൻ ചോപ്രയുടെ മൊഴിയെടുത്തിരുന്നു. തന്റെ സംരഭത്തിനുവേണ്ടി ചിത്രങ്ങളിൽ അഭിനയിക്കണമെന്ന് രാജ് കുന്ദ്ര പലവട്ടം ആവശ്യപ്പെട്ടിരുന്നെന്ന് ഷെർലിൻ ചോപ്രയുടെ മൊഴിയിൽ പറയുന്നുണ്ട്.

TAGS :

Next Story