Quantcast

'മമ്മൂക്ക സമ്മാനിച്ച ഷർട്ട്, ഇതും ഇട്ട് വന്ന് എത്ര ഫോട്ടോയെടുത്തിട്ടും മതിവരുന്നില്ല'- ചിത്രം പങ്കുവെച്ച് മമ്മൂട്ടിയുടെ പി.ആർ.ഒ

'അനേകം പേരുടെ ചങ്കിടിപ്പായ, ആ ചങ്കിനോട് ഒട്ടിക്കിടന്ന ഈ ഷർട്ട് മമ്മൂക്ക എനിക്ക് സമ്മാനിച്ചതാണ്. എനിക്ക് എന്നും അലക്കിത്തേച്ച് ഇസ്തിരിയിട്ടു വയ്ക്കാൻ ഒരു ഓർമ'

MediaOne Logo

Web Desk

  • Updated:

    2023-03-05 12:13:18.0

Published:

5 March 2023 5:33 PM IST

mammootty,RobertKuriakose,entertainment
X

നടൻ മമ്മൂട്ടി ധരിച്ച ഷർട്ട് തനിക്ക് സമ്മാനമായി ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ പി.ആർ.ഒയും മമ്മൂട്ടി ഷെയർ ആൻഡ് കെയർ ഫൗണ്ടേഷന്റെ അമരക്കാരനുമായ റോബർട്ട് കുര്യാക്കോസ്. മമ്മൂട്ടി ധരിച്ചുവന്ന ഷർട്ടിൻമേലുള്ള കൊതിക്കണ്ണ് തിരിച്ചറിഞ്ഞ അദ്ദേഹം വൈകിട്ട് തനിക്കത് സമ്മാനിക്കുകയായിരുന്നു എന്ന് റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്കിൽ കുറിച്ചു.

''മമ്മൂക്ക ഇട്ട ഷർട്ട് ഇട്ട് ഒരു ഫോട്ടോ! ചങ്കുപറിച്ചുതന്നില്ലെങ്കിലും അനേകം പേരുടെ ചങ്കിടിപ്പായ ആ ചങ്കിനോട് ഒട്ടിക്കിടന്ന ഈ ഷർട്ട് മമ്മൂക്ക എനിക്ക് സമ്മാനിച്ചതാണ്. എനിക്ക് എന്നും അലക്കിത്തേച്ച് ഇസ്തിരിയിട്ടു വയ്ക്കാൻ ഒരു ഓർമ.

ഒരു ദിവസം രാവിലെ ഈ ഷർട്ടിട്ട് വന്ന മമ്മൂക്കയ്‌ക്കൊപ്പം എത്ര ഫോട്ടോയെടുത്തിട്ടും മതി വന്നില്ല. കാര്യം തിരക്കിയ മമ്മൂക്ക ഷർട്ടിലുള്ള എന്റെ കൊതിക്കണ്ണ് തിരിച്ചറിഞ്ഞു. അല്പം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ ഇട്ടിരിക്കുന്നത് വേറൊരു ഷർട്ട്. വൈകുന്നേരം എന്റെ കൈയിലേക്ക് ഗിഫ്റ്റ് ബാഗിൽ പൊതിഞ്ഞ് രാവിലെ തന്നെ കൊതിപ്പിച്ച ഷർട്ട്. ആ ഷർട്ടാണ് ഈ ഷർട്ട്! '' കുര്യാക്കോസ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം മമ്മൂട്ടിയുടെ 'കണ്ണൂർ സ്‌ക്വാഡ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഹമ്മദ് ഷാഫിയും, നടൻ റോണി ഡേവിഡ് രാജുമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നത്.

TAGS :

Next Story